യുവതികളോട്; ക്ഷമയാണ് ആയുധം; ഇല്ലെങ്കില്‍ അകാലത്തില്‍ പ്രായമേറും

യുവത്വം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന യുവതികളോട്. നഎന്നും യുവത്വം നിലനിര്‍ത്തണമെന്ന് ിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ. ഉണ്ടെങ്കില്‍ ഒരുകാര്യം ശ്രദ്ധിക്കണം. ക്ഷമയാണ് ആയുധം. ക്ഷമയുള്ളവര്‍ക്ക് ആയുസ് കൂടുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

ക്ഷമാശീലം കുറവുള്ള യുവതികള്‍ക്കാണ് ദോഷസമയം. ഇവര്‍ക്ക് അകാലത്തില്‍ പ്രായമാകും. ശരീര കോശങ്ങളിലും ഇത് സംബന്ധിച്ച മാറ്റം പ്രകടമാകും. ആരോഗ്യമുള്ള 1,158 ബിരുദധാരികളെയാണ് പഠന വിധേയമാക്കിയത്. ചൈനയിലെ ക്ഷമാശീലം കുറവുള്ള ഒരുകൂട്ടം യുവതികളായിരുന്നു ഇവര്‍. അക്ഷമയുടെ അതിര് ഏതറ്റം വരെ എന്ന് വിലയിരുത്തി ഡിലേ ഡിസ്‌കൗണ്ടിംഗ് വഴിയാണ് പഠനം നടത്തിയത്.

100 ഡോളര്‍ ഇന്ന് വാങ്ങാം. കുറച്ചുകൂടി കാത്തിരുന്നാല്‍ വലിയ തുക സമ്മാനമായി നേടാം. ഇതായിരുന്നു യുവതികള്‍ക്ക് നല്‍കിയ ആദ്യ ചോദ്യം. ഭൂരിപക്ഷവും തെരഞ്ഞെടുത്തത് ആദ്യ വഴിയായിരുന്നു. അതായത് കൂടുതല്‍ കാത്തിരുന്ന് വലിയ സമ്മാനം നേടാനുള്ള ക്ഷമ അവര്‍ക്കില്ല എന്നതു തന്നെ.

ഇത്തരം വിവിധ പരീക്ഷണങ്ങളിലൂടെ കടന്നു പോയവരില്‍ ക്ഷമാ ശീലം കുറഞ്ഞവര്‍ക്ക് വളരെ വേഗം യുവത്വം നഷ്ടപ്പെടുമെന്ന് പഠനം കണ്ടെത്തി. എന്നാല്‍ ക്ഷമാശീലക്കുറവ് പുരുഷന്മാരില്‍ യുവത്വം അതിവേഗം നഷ്ടപ്പെടുന്നതിനുള്ള കാരണമാകുന്നില്ല എന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.

ഓരോ ഡിഎന്‍എ ഘടകത്തിന്റെയും അവസാനമുള്ള ക്യാപ് ആണ് ലൂക്കോസൈറ്റ് ടെലെമോര്‍. പരീക്ഷിതരിലെ ഈ ക്യാപ്പിന്റെ നീളം കണക്കാക്കിയായിരുന്നു തുടര്‍ന്നുള്ള ഗവേഷണം. സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയാണ് ഇത്സംബന്ധിച്ച പഠനം നടത്തിയത്. ഗവേഷണ റിപ്പോര്‍ട്ട് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ ആണ് പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News