നടി മേഘ്‌നാ രാജ് വിവാഹം ചെയ്യാമെന്നു പറഞ്ഞു ബിസിനസുകാരനെ പറ്റിച്ചു; പണവും രേഖകളും കവര്‍ന്നെന്നു കാട്ടി നടിക്കെതിരേ പരാതി

ലയാളം, തമിഴ്, കന്നഡ ചിത്രങ്ങളില്‍ തിളങ്ങുന്ന നായിക മേഘ്‌നാ രാജ് തട്ടിപ്പുകാരിയാണോ? ആണെന്നാണു തമിഴ്‌നാട്ടിലെ ഒരു ബിസിനസുകാരന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വിവാഹവാഗ്ദാനം നല്‍കി പറ്റിച്ച കേസില്‍ ഇതോടെ നടി പ്രതിയായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജനാര്‍ധനയാണ് പരാതി നല്‍കിയിരിക്കുന്നത്.

താനും മേഘ്‌നയും തമ്മില്‍ കഴിഞ്ഞ കുറച്ചു കാലമായി ബന്ധമുണ്ടെന്നും ഒന്നിച്ചു കഴിഞ്ഞിട്ടുണ്ടെന്നും വിവാഹത്തിനു തയാറാണെന്നു പറഞ്ഞു തന്റെ പണം അപഹരിച്ചെന്നും പരാതിയിലുണ്ട്. തന്റെ ചെലവില്‍ കഴിഞ്ഞിരുന്ന നടി വിവാഹത്തിന് താന്‍ നിര്‍ബന്ധിച്ചതോടെ തന്നെ വിട്ടുപോവുകയായിരുന്നെന്നാണ് ജനാര്‍ധന പറയുന്നത്.

തങ്ങളുടെ ബന്ധം തെളിയിക്കുന്ന രേഖകള്‍ മേഘന മോഷ്ടിച്ചെന്നും പരാതിയിലുണ്ട്. ഒപ്പം തന്റെ വിലപ്പെട്ട പല സാധനങ്ങളും കവര്‍ന്നെടുത്തിട്ടുണ്ട്. കന്നഡയിലൂടെയാണ് മേഘ്‌ന ചലച്ചിത്ര രംഗത്തു സജീവമായത്. വിനയന്റെ യക്ഷിയും ഞാനുമാണ് മലയാളത്തിലെ ആദ്യത്തെ ചിത്രം. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. സൂപ്പര്‍ഹിറ്റ് ചിത്രം മെമ്മറീസിലും അഭിനയിച്ചിരുന്നു. കുറച്ചു നാളായി മലയാളത്തില്‍ അത്ര സജീവമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News