റെയില്‍ ബജറ്റ്: കേരളത്തോട് കാട്ടിയത് കടുത്ത അവഗണന; ബജറ്റ് നിരാശാജനകമെന്നും വിഎസ്

തിരുവനന്തപുരം: റെയില്‍വേ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കടുത്ത അവഗണന കാട്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. റെയില്‍ ബജറ്റ് നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ്. യാത്രാ-ചരക്കുകൂലി വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് മേനി നടിക്കാമെല്ലാതെ കേരളത്തിന്റെ ആവശ്യങ്ങളൊും പരിഗണിച്ചില്ലെന്നും വിഎസ് കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് വാരിക്കോരി പലതും നല്‍കുമെന്ന ബിജെപിക്കാരുടെ ബഡായി പറച്ചിലും ബജറ്റ് വതോടെ പൊളിഞ്ഞു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ ബിജെപി ഗവണ്‍മെന്റിന്റെ രണ്ടുവര്‍ഷങ്ങളിലും കേള്‍ക്കുന്നതാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗ ഫാക്ടറി തുടങ്ങിയവ. ഇതൊക്കെ ഇപ്പോഴും സ്വപ്നങ്ങളായി അവശേഷിക്കുകയാണ്. ട്രെയിനുകളുടെ കാര്യത്തിലും പാതകളുടെ കാര്യത്തിലും കേരളം റെയില്‍വേയുടെ ഭൂപടത്തിലൊന്നുമില്ല. – വിഎസ് പ്രസ്താവനയില്‍ പറയുന്നു.

പാത ഇരട്ടിപ്പിക്കലിന് പോലും നാമമാത്രമായ തുകയാണ് വകയിരുത്തിയത്. നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെന്ന അവകാശവാദം തീര്‍ത്തും പൊള്ളയാണ്. കഷ്ടിച്ച് രണ്ടുവര്‍ഷം പ്രായമാകുന്ന ബിജെപി സര്‍ക്കാര്‍ നാലുതവണ യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചു. രണ്ടുരൂപയായിരുന്ന പ്ലാറ്റ്‌ഫോം ടിക്കറ്റ് ചാര്‍ജ് ഇപ്പോള്‍ പത്തുരൂപയാണ്. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ ടിക്കറ്റ് നിരക്കിന്റെ പകുതിയിലേറെയും നഷ്ടപ്പെടും. – വിഎസ് പറഞ്ഞു.

സ്ലീപ്പര്‍ക്ലാസ് ടിക്കറ്റുകള്‍ക്കാണെങ്കില്‍ 300 കിലോമീറ്റര്‍ ദൂരത്തിന് നല്‍കേണ്ട നിരക്കു തന്നെ 50 കിലോമീറ്റര്‍ ദൂരത്തിനും നല്‍കണം. മാസങ്ങളായി ഇങ്ങനെ യാത്രക്കാരെ റെയില്‍വേ ഇടിച്ചു പിഴിഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നിട്ട് യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതില്‍ കാര്യമില്ല. കേരളത്തോടുള്ള നിരന്തരമായ അവഗണനയ്‌ക്കെതിരെ രൂക്ഷമായ പ്രക്ഷോഭം ഉയര്‍ത്തുമെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News