ലഘുലേഖ ലഭിച്ചത് ജെഎന്‍യുവില്‍ നിന്ന് തന്നെയെന്ന് സ്മൃതി ഇറാനി; പരാമര്‍ശത്തില്‍ മാപ്പ് പറയില്ല; രാജ്യസഭയില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുന്നു

ദില്ലി: ദുര്‍ഗാ ദേവിയെയും മഹിഷാസുരനെയും കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പ് പറയണമെന്ന് പ്രതിപക്ഷം. സ്മൃതി ഇറാനി മാപ്പ് പറയാതെ സഭ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍ ദുര്‍ഗാ ദേവിയെ അപമാനിക്കുന്ന ലഘുലേഖ ലഭിച്ചത് ജെഎന്‍യുവില്‍ നിന്ന് തന്നെയാണെന്ന നിലപാടില്‍ തന്നെയാണ് സ്മൃതി ഇറാനി. പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്നും സ്മൃതി സഭയെ അറിയിച്ചു. കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.

ജെഎന്‍യുവില്‍ ദുര്‍ഗാ ദേവിയെ അപമാനിക്കുന്ന ലഘുലേഖ വിതരണം നടന്നിട്ടുണ്ടെന്ന സ്മൃതിയുടെ പ്രസ്താവന ഇന്നലെയും സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു. ‘മഹിഷാസുര രക്തസാക്ഷി ദിനാചരണം’ ജെ.എന്‍.യുവില്‍ നടന്നെന്ന് വ്യക്തമാക്കുന്ന ലഘുലേഖ അവര്‍ വായിക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചയുടെ ഗൗരവത്തെ ഇല്ലാതാക്കാനാണ് സ്മൃതിയുടെ ശ്രമമെന്നും ‘ദുര്‍ഗ്ഗമഹിഷാസുര’ ലഘുലേഖ ഇവിടെ ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതെന്തിനാണെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ചോദിച്ചിരുന്നു. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News