ദീപിക പദുക്കോണിന്റെ ആ ചിത്രം വിന്‍ ഡീസലിനെ വല്ലാതെ അസ്വസ്ഥനാക്കി

ദീപിക പദുക്കോണിന്റെ ആ ഫോട്ടോ വിന്‍ ഡീസലിനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയതെന്നു തോന്നും. ഫോട്ടോ കണ്ടാല്‍ നിങ്ങള്‍ക്കും അങ്ങനെ തന്നെ തോന്നുകയുള്ളു. ദീപികയുടെ പുതിയ ഹോളിവുഡ് ചിത്രമായ xxx ദ റിട്ടേണ്‍ ഓഫ് എക്‌സന്‍ഡര്‍ കേജിന്റെ സെറ്റില്‍ നിന്നുള്ള എല്ലാ ചിത്രങ്ങളും ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍, ഈ ചിത്രം ഉള്ളില്‍ ഒരല്‍പം ചിരി പടര്‍ത്തും. ദീപിക നിര്‍മാതാവ് ജെഫ് ക്രിഷന്‍ബാമിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് വിന്‍ ഡീസലിനെ അസ്വസ്ഥനാക്കിയത്. തന്റെ സെല്‍ഫി പാര്‍ട്ണറെ അല്‍പം അസ്വസ്ഥനാക്കാന്‍ തന്നെയായിരുന്നു ദീപികയും പോസ് ചെയ്തത്.

ദീപികയും റൂബി റോസും നിര്‍മാതാവ് ജെഫ് ക്രിഷന്‍ബാമിന്റെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ജെഫ് തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇവര്‍ക്കു പുറകില്‍ തലയ്ക്കു കൈ കൊടുത്ത് നില്‍ക്കുന്ന വിന്‍ഡീസലിനെയും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News