തേങ്ങാക്കൊല മാങ്ങാത്തൊലിക്ക് ശേഷം ബെല്ലി സോംഗ്; അര്‍ത്ഥം അറിയില്ലെന്ന് പേളി മാണി; ഗാനം തരംഗമാകുന്നു

തേങ്ങാക്കൊല മാങ്ങാത്തൊലി ഗാനത്തിന് ശേഷം നടിയും അവതാരകയുമായ പേളി മാണിയുടെ മറ്റൊരു ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. 2014ല്‍ പുറത്തിറങ്ങിയ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിലെ അറബി ഗാനമാണ് പേളി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ഗാനം എഴുതി ഈണമിട്ടത് ഗോപീ സുന്ദര്‍ ആണ്. അറബിക് വരികളുള്ള പാട്ടിന് ബെല്ലി സോംഗ് എന്നാണ് തലക്കെട്ട്.

ഇതൊരു അറബിക് ഗാനമാണെന്നും എന്നാല്‍ വരികളുടെ അര്‍ത്ഥം തനിക്കറിയില്ലെന്നും പേളി പറഞ്ഞു. അറിയുന്നവര്‍ക്ക് തനിക്ക് പറഞ്ഞു തരണമെന്നും പേളി ആവശ്യപ്പെട്ടു.

Posted by Pearle Maaney on Thursday, February 25, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News