പാട്യാല കോടതിയിലെ സംഘര്‍ഷം; കനയ്യ കുമാറിന്റെ മൊഴി പുറത്തായതോടെ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധം

ദില്ലി: പാട്യാല കോടതിയിലെ അക്രമവുമായി ബന്ധപ്പെട്ട് കനയ്യകുമാറിന്റെ മൊഴി പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസുകാരെ സാധാരണക്കാര്‍ക്ക് എതിരെ അഴിച്ചു വിടുന്നതിന്റെ തെളിവാണ് കനയ്യയുടെ മൊഴിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി പറഞ്ഞു. കൈരളി ടിവി കഴിഞ്ഞ ദിവസമാണ് കനയ്യകുമാറിന്റെ മൊഴി പുറത്തു വിട്ടത്. പാട്യാല കോടതിയില്‍ പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കെ ആക്രമണം ഏല്‍ക്കേണ്ടി വന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക സംഘത്തോട് കനയ്യകുമാര്‍ പറഞ്ഞിരുന്നു.

സാധാരണക്കാര്‍ക്കെതിരെ പൊലീസിനെ അഴിച്ചു വിടുന്നതിന്റെ തെളിവാണ് കനയ്യയുടെ പുറത്തു വന്ന മൊഴിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യത്തിന് നേരെയായിരുന്നു ആക്രമണമെങ്കില്‍ ഇപ്പോള്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും നേരെയുള്ള ആക്രമണമാണ് നടക്കുന്നതെന്നും യെച്ചുരി പറഞ്ഞു. ദില്ലിക്ക് പുറത്തേക്ക് ജെഎന്‍യു കേസിന്റെ വിചാരണ മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഭരണപ്രദേശങ്ങളില്‍ വിചാരണ നടന്നാല്‍ നീതി ലഭിക്കില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ആം ആദ്മി പാര്‍ട്ടിയും ദില്ലി പൊലീസിനെതിരെ രംഗത്തെത്തി. ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ പ്രതിരോധത്തിലായ ദില്ലി പൊലീസ് ജെഎന്‍യു കേസ് തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News