പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റണമെന്ന് പ്രവീണ്‍ തൊഗാഡിയ; കൊല്ലുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാനും ആഹ്വാനം

ദില്ലി: പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിന് നിയമം കൊണ്ടുവരണമെന്നും വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. പശുക്കളെ കൊല്ലുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മുസ്ലീങ്ങള്‍ അക്കാര്യം അറിയിക്കണമെന്നും ഗോവധത്തിന് വധശിക്ഷ ഉറപ്പാക്കാന്‍ നിയമം പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് ആക്രമണകേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനെ പിന്തുണയ്ക്കുന്നവരെ തൂക്കിലേറ്റണമെന്നും പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. അഫ്‌സല്‍ ഗുരു രാജ്യദ്രോഹിയും വിശ്വാസ വഞ്ചകനുമായിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണം. കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യവിരുദ്ധര്‍ക്ക് എതിരെ നടപടിയെടുത്തില്ലെങ്കില്‍ വിവിധ ഭാഗങ്ങളില്‍ ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും തൊഗാഡിയ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News