ദില്ലി ടോള്‍ പ്ലാസയില്‍ വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രണ്ടര കോടി കവര്‍ന്നു

ദില്ലി: ഡല്‍ഹി ടോള്‍ പ്ലാസയില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ബാദാര്‍പുര്‍ ടോള്‍പ്ലാസയിലാണ് വെടിവെപ്പുണ്ടായത്. കൊള്ള നടത്താനുള്ള ശ്രമത്തിനിടെയാണ് സംഭവം. ആക്രമി രണ്ടര കോടി രൂപ കവരുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ടോള്‍പ്ലാസയിലെ കാഷ്യറും സുരക്ഷാ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News