മദ്യം നിരോധിച്ച അട്ടപ്പാടിയില്‍ രണ്ടുവര്‍ഷത്തിനിടെ മദ്യപിച്ചു മരിച്ചത 116 ആദിവാസികള്‍; ഞെട്ടിക്കുന്ന കണക്കുമായി കുടുംബശ്രീ കണക്ക്‌

പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരില്‍ മദ്യഉപഭോഗം മൂലമുള്ള രോഗങ്ങള്‍ ബാധിച്ച് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 116 പേര്‍ മരിച്ചതായി കണക്കുകള്‍. കുടുംബശ്രീ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. അട്ടപ്പാടിയില്‍ നടന്ന 196 മരണങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ നടത്തിയത്. മരിച്ചവരില്‍ ഭൂരിഭാഗവും 18നും 45നും ഇടയ്ക്ക് പ്രായമുള്ളവരാണെന്നും സര്‍വേയില്‍ വ്യക്തമായി. അട്ടപ്പാടിയിലെ യുവാക്കളിലെ മദ്യഉപഭോഗം ഊരിലെ ഏതാനും ആത്മഹത്യകള്‍ക്കും കാരണമായതായി സര്‍വേക്ക് നേതൃത്വം നല്‍കിയ സീമാ ഭാസ്‌കര്‍ പറഞ്ഞു.

അട്ടപ്പാടിയിലെ രോഗികളില്‍ നടത്തിയ പഠനത്തില്‍ 350ഓളം ആളുകള്‍ പലതരത്തിലുള്ള മാനസിക രോഗങ്ങള്‍ അനുഭവിക്കുന്നതായി കോട്ടത്തറ ഹെല്‍ത്ത് ഓഫീസര്‍ ഡോ പ്രഭുദാസ് പറഞ്ഞു. ഇതില്‍ ഭൂരിഭാഗവും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം നിമിത്തമാണെന്നും കണ്ടെത്തി. അതേസമയം, ആനക്കട്ടി ബോര്‍ഡറില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ച മദ്യഷാപ്പുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് തൈകുള സംഘം എന്ന ആദിവാസി വനിതാസംഘം സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News