പൊലീസ് അക്കാദമിയില്‍ ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഡ്രൈവിംഗ്; സര്‍ക്കാര്‍ വാഹനമോടിക്കുന്നത് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി; ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തൃശൂര്‍: തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഡ്രൈവിംഗ്. ഐജി സുരേഷ് രാജ് പുരോഹിതിന്റെ മകനാണ് അക്കാദമിക്കുള്ളില്‍ ഔദ്യോഗിക സര്‍ക്കാര്‍ വാഹനം വാഹനം ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം പൊലീസുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈരളി പീപ്പിള്‍ പുറത്ത് വിട്ടു.

വാഹനത്തിനുള്ളില്‍ ഐജി ഇരിക്കുന്നില്ലെങ്കിലും പൊലീസ് ഡ്രൈവര്‍ വലതുവശത്തെ സീറ്റില്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. മൂന്നു വ്യത്യസ്ത വീഡിയോകളാണ് പുറത്ത് വന്നിട്ടുള്ളത്. മൂന്നിലും വ്യത്യസ്ത വാഹനങ്ങളാണ് ഐജിയുടെ മകന്‍ ഓടിക്കുന്നത്. ഒരു വീഡിയോയില്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ വാഹനമാണെങ്കില്‍ മറ്റൊന്നില്‍ പൊലീസ് അക്കാദമി ഐജിയുടെ വാഹനമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഓടിക്കുന്നത്. ഔദ്യോഗിക കൊടിയും നെയിം ബോര്‍ഡും വീഡിയോകളില്‍ കാണാം.

അക്കാദമിയിലെ ഔദ്യോഗിക വാഹനം പൊലീസുകാരുടെ ബന്ധുക്കള്‍ ഓടിക്കുകയാണെങ്കില്‍ അതിന് പ്രത്യേക അനുമതി വാങ്ങണമെന്നാണ് നിയമം. എന്നാല്‍ ഇവിടെ അനുമതി തേടിയില്ലെന്നു മാത്രമല്ല, പ്രായപൂര്‍ത്തിയാകാത്തയാളാണ് വാഹനമോടിക്കുന്നതും. ഇതിനെതിരെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News