മുഖ്യമന്ത്രിക്ക് നേരെ രണ്ടിടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം; നേമത്തും മെഡിക്കല്‍ കോളജിലും പ്രതിഷേധമുയര്‍ത്തിയത് സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ രണ്ടിടങ്ങില്‍ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും നേമത്തുമാണ് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുയര്‍ന്നത്.

നേമത്ത് സിപിഐഎം പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. കരമന-കളിയിക്കാവിള നാലുവരി പാതയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here