കോപ്പിയടിക്കുമെന്ന് ഭയം; അടിവസ്ത്രം മാത്രം ധരിച്ച് ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ; മേശയും ബെഞ്ചും നല്‍കാതെ ആയിരത്തോളം പേരെ ഇരുത്തിയത് പെരിവെയിലത്ത്

മുസാഫര്‍പുര്‍: കോപ്പിയടി ഭയന്ന് മുസാഫര്‍പൂരില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതിയ ആയിരത്തോളം ഉദ്യോഗാര്‍ഥികളെ ധരിക്കാന്‍ അനുവദിച്ചത് അടിവസ്ത്രം മാത്രം. മുതിര്‍ന്ന ആര്‍മി ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദേശപ്രകാരമായിരുന്നു ‘അടിവസ്ത്ര പരീക്ഷ’. മാത്രമല്ല, ഇവര്‍ക്ക് ബെഞ്ചുകളോ മേശയോ നല്‍കാതെ ഇരുത്തിയത് പൊരിവെയിലത്തും.

ആര്‍മിയിലെ ക്ലാര്‍ക്ക് തസ്തിക പ്രവേശന പരീക്ഷ എഴുതാനെത്തിയ ആയിരത്തോളം പേര്‍ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. കനത്ത വെയില്‍ കൊണ്ട് വലിയൊരു മൈതാനത്ത് ഇരുന്നാണ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതിയത്. അടിവസ്ത്രം മാത്രം ധരിച്ച ഇവരില്‍ ഭൂരിഭാഗവും തലകുനിച്ചിരുന്നാണ് പരീക്ഷ എഴുതിയതെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാണ്. പരീക്ഷയെക്കാള്‍ കഠിനമായിരുന്നു പരീക്ഷയെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.

പരീക്ഷ വിവാദമായതോടെ ന്യായീകരിച്ച് ആര്‍മി ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. കഴിഞ്ഞതവണത്തെ പരീക്ഷയ്ക്കിടെ നിരവധി വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് ഇത്തരത്തില്‍ പരീക്ഷ നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News