പ്രീതി സിന്റ വിവാഹിതയായി; വിവാഹം ലോസ് ആഞ്ചലസില്‍ സ്വകാര്യ ചടങ്ങില്‍

ബോളിവുഡ് നടി പ്രീതി സിന്റ വിവാഹിതയായി. ലോസ് ആഞ്ചലസില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ജീന്‍ ഗുഡ്ഇനഫ് ആണ് പ്രീതിയുടെ വരന്‍. ലോസ് ആഞ്ചലസില്‍ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. പ്രീതിയുടെ അടുത്ത സുഹൃത്തുക്കളായ സൂസന്നെ ഖാനും സുരിലി ഗോയലും വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങള്‍ സൂസന്നെ ഖാനും സുരിലി ഗോയലും തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News