ഭവനം മുതല്‍ നിക്ഷേപം വരെ; നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഏതുമാകട്ടെ; സാക്ഷാത്കരിക്കാന്‍ മികച്ച സാധ്യതയൊരുക്കി ജ്യുവല്‍ ഹോംസ് - Kairalinewsonline.com
Business

ഭവനം മുതല്‍ നിക്ഷേപം വരെ; നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഏതുമാകട്ടെ; സാക്ഷാത്കരിക്കാന്‍ മികച്ച സാധ്യതയൊരുക്കി ജ്യുവല്‍ ഹോംസ്

തികച്ചും പ്രൊഫഷണലായ സമീപനം, സംരംഭകത്വാധിഷ്ഠിതമായതും വിശ്വസ്തവുമായ ബന്ധം ഇങ്ങനെ പരസ്പര പൂരകമായതാണ് ജ്യൂവല്‍ ഹോംസിന്റെ ഉപഭോക്താക്കളോടുള്ള നിലപാട്

കേരളത്തിലെ അറിയപ്പെടുന്ന ഡെവലപ്പറാണ് ജ്യുവല്‍ ഹോംസ്. 1995ലാണ് ജ്യുവല്‍ ഹോംസ് സ്ഥാപിക്കപ്പെടുന്നത്. അതീവമായ പ്രതിജ്ഞാബദ്ധയിലൂടെയാണ് ജ്യുവല്‍ ഹോംസ് അതിന്റെ തീക്ഷ്ണും നവീനവുമായ ഊര്‍ജ്ജത്തോടെ പ്രയാണം തുടരുന്നത്. ഏറ്റവും മികച്ച ഡിസൈനിലാണ് കേരളത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ജ്യുവല്‍ ഹോംസ് ചുവടുറപ്പിച്ചത്. തുടക്കം മുതല്‍ തുടരുന്ന മികവ് വാക്കുകള്‍ക്ക് അപ്പുറമുള്ളതാണ്.

കൊച്ചി കലൂരിലാണ് ജ്യുവല്‍ ഹോംസ് ‘ജ്യുവല്‍ പ്ലാസ’ എന്ന പേരില്‍ ആദ്യ പ്രൊജക്ട് ആരംഭിക്കുന്നത്. അവിടെ നിന്ന് തുടങ്ങിയ ജ്യുവല്‍ഹോംസ് എന്ന ഡെവലപ്പര്‍ അതിരുകള്‍ കടന്ന് മുന്നേറുകയാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ജ്യുവല്‍ ഹോംസ് കേരളത്തിലെ ഏറ്റവംു വിശ്വസ്തരായ ഹോം ഡെവലപ്പര്‍ ആയി മാറിക്കഴിഞ്ഞു.

സുരക്ഷ, ഗുണമേന്മ, പ്രതിജ്ഞാബദ്ധത തുടങ്ങി മൂല്യങ്ങള്‍ കൊണ്ടാണ് ജ്യുവല്‍ ഹോംസ് തലയുയര്‍ത്തി നില്‍ക്കുന്നത്. ഇതാണ് ജ്യുവല്‍ ഹോംസ് എന്ന ഹോം ഡെവലപ്പിംഗ് സ്ഥാപനത്തിന്റെ കോര്‍പ്പറേറ്റ് ദര്‍ശനം. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പിഎ ജിഹാസിന്റെ വീക്ഷണമാണ് ജ്യുവല്‍ ഹോംസ് എന്ന സ്ഥാപനത്തിന്റെ പിറവിക്ക് പിന്നിലെ യാഥാര്‍ത്ഥ്യം.

റിയല്‍റ്റി സെക്ടറില്‍ 12,10,000 ചതുരശ്ര അടിയ്ക്ക് മുകളിലാണ് ഇതുവരെ നിര്‍മ്മിച്ചത്. ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള ഡിസൈനാണ് ജ്യൂവല്‍ ഹോംസ് നല്‍കുന്നത്. ഇതാണ് ജ്യുവല്‍ ഹോംസിനെ മുന്നോട്ട് നയിക്കുന്ന ഘടകം. എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ, വിദഗ്ധരും വിദഗ്ധ തൊഴിലാളികളും അടങ്ങുന്ന ജ്യുവല്‍ഹോംസ് ടീം ആധുനിക സാങ്കേതികവിദ്യയുടെയും സമാനതകളില്ലാത്ത വൈദഗ്ധ്യത്തിന്റെയും ഊര്‍ജ്ജ്ത്തിലാണ് മുന്നോട്ട് പോകുന്നത്.

കോട്ടയത്തും കോച്ചിയിലും ഉള്‍പ്പടെ പുതിയ 7 പദ്ധതികളാണ് ജ്യുവല്‍ ഹോംസ് ഒരുക്കുന്നത്. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ ഹോസ്പിറ്റാലിറ്റി സെക്ടറില്‍ മൂന്നാറിലും ജ്യുവല്‍ ഹോംസ് ചുവടുറപ്പിക്കുകയാണ്. 46 റൂമുകള്‍ ഉള്‍പ്പെടുന്ന 1,00,000 ചതുരശ്ര അടി വലുപ്പത്തിലാണഅ മൂന്നാറിലെ പള്ളിവാസലില്‍ ജ്യുവല്‍ ഹോംസിന്റെ ഹോട്ടല്‍ ഒരുങ്ങുന്നത്. രണ്ട് റസിഡന്‍ഷ്യല്‍ പ്രൊജക്ടുകള്‍ മൂന്നാറില്‍ ുടന്‍ പൂര്‍ത്തിയാവും.

രണ്ട് ദശാബ്ദക്കാലത്തെ സുരക്ഷിത പ്രയാണം

20 വര്‍ഷത്തിലധികമായി ജ്യുവല്‍ ഹോംസ് അതിന്റെ ജൈത്രയാത്ര തുടരുന്നു. ഗുണമേന്മ, ക്ഷമത, വിശ്വാസം, ആസൂത്രണം, ഉന്നത നിലവാരമുള്ള സൗകര്യങ്ങള്‍, മികച്ച ഡിസൈന്‍, സമയബന്ധിതമായ പൂര്‍ത്തീകരണം തുടങ്ങിയവയാണ് ജ്യുവല്‍ഹോംസിന്റെ പ്രയാണത്തിന് കരുത്ത് പകരുന്ന ഘടകങ്ങള്‍. ഈ രീതിയില്‍ പ്രശസ്തിയാര്‍ജ്ജിച്ച ജ്യൂവല്‍ഹോംസ് കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളില്‍ മുന്‍നിരയിലാണ്.

തുടരുന്ന ഗുണമേന്മ

റിയല്‍ എസ്റ്റേറ്റ് വ്യവസായ മേഖലയില്‍ വിശ്വസനീയമായ വഴിതെളിച്ചാണ് ജ്യുവല്‍ ഹോംസിന്റെ മുന്നോട്ട് പോക്ക്. സ്ഥാപകര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളില്‍ അധിഷ്ഠിതമായ ലക്ഷ്യമാണ് ജ്യുവല്‍ഹോംസിനെ നയിക്കുന്നത്. കസ്റ്റമറുടെ അഭിലാഷത്തിന് പ്രഥമപരിഗണന നല്‍കിയാണ് ജ്യുവല്‍ ഹോംസിന്റെ പ്രയാണം. ഉപഭോക്താവിന്റെ മനസിലെ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി ജ്യുവല്‍ഹോംസ് വിദഗ്ധ സഹായം നല്‍കും. ജീവനക്കാര്‍ മികച്ച സഹകരണമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ജീവനക്കാരുടെ താല്‍പര്യങ്ങള്‍ അറിഞ്ഞ് ക്ഷമതയെ ഉപയോഗപ്പെടുത്തിയാണ് ജ്യുവല്‍ഹോംസ് മുന്നോട്ട്‌പോകുന്നത്. മേഖലയിലെ മറ്റുള്ളവരുമായി ആരോഗ്യപരമായ മത്സരമാണ് ജ്യുവല്‍ ഹോംസ് കാഴ്ചവെയ്ക്കുന്നത്.

കേരളത്തിലെ പ്രധാന ലൊക്കേഷനുകളില്‍ വ്യത്യസ്തവും പുതുമയുള്ളതുമായ അതിനൂതന ഡിസൈനില്‍ ഉപഭോക്താക്കള്‍ക്ക് ഇണങ്ങുന്ന വീടുകള്‍ നിര്‍മ്മിക്കുക എന്നതാണ് ജ്യുവല്‍ ഹോംസിന്റെ ലക്ഷ്യം. ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍നിന്ന് മാറി വിപ്ലവാത്മകമായ പരിഷ്‌കാരങ്ങളോടെ ഉന്നത നിലവാരത്തിലുള്ള വിടുകള്‍ നിര്‍മ്മിച്ച് സന്തുഷ്ടരായ ഉപഭോക്താക്കളെ സൃഷ്ടിക്കുകയും ജ്യൂവല്‍ ഹോംസിന്റെ ലക്ഷ്യമാണ്.

ചെയര്‍മാന്റെ വാക്കുകള്‍

തികച്ചും പ്രൊഫഷണലായ സമീപനം, സംരംഭകത്വാധിഷ്ഠിതമായതും വിശ്വസ്തവുമായ ബന്ധം ഇങ്ങനെ പരസ്പര പൂരകമായതാണ് ജ്യൂവല്‍ ഹോംസിന്റെ ഉപഭോക്താക്കളോടുള്ള നിലപാട്. 1990കളില്‍ കേരളത്തിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് അതിന്റെ ഏറ്റവും താഴ്ചയിലായിരുന്നു. അവിടെനിന്ന് ഒരു വെല്ലുവിളിയായി ഇത് ഏറ്റെടുത്തു. അനുനിമിഷം വളര്‍ന്നുവരുന്ന അവസരങ്ങളുടെ ഗുണഫലം ഉപയോഗപ്പെടുത്താന്‍ തീരുമാനമെടുത്തു. അവിടെയാണ് ജ്യുവല്‍ ഹോംസിന്റെ തുടക്കം. പ്രോപ്പര്‍ട്ടി മേഖലയില്‍ ഞങ്ങള്‍ നേടിയ പ്രത്യേകമായ അറിവ് പകരുന്നതില്‍ സന്തോഷമുണ്ട്. ഇത് കേരളത്തിലെ പുതിയ നിക്ഷേപകര്‍ക്കും ഗുണപരമായതാണ് – ജ്യുവല്‍ ഹോംസ് ചെയര്‍മാന്‍ പിഎ ജിഹാസ് പറയുന്നു.

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മ്മാണ, സംരംഭക മേഖലയില്‍ രണ്ട് ദശാബ്ദത്തില്‍ അധികം അനുഭവ സമ്പത്തുണ്ട് ജ്യുല്‍ ഹോംസ് ചെയര്‍മാന്‍ പിഎ ജിഹാസിന്. വ്യവസായ രംഗത്ത് മികവ് അറിയിച്ചാണ് പിഎ ജിഹാസ് നിര്‍മ്മാണ മേഖലയിലേക്ക് കടന്നുവരുന്നത്. പിഎ ജിഹാസ് സ്ഥാപിച്ച ജ്യുവല്‍ ഹോംസിലൂടെ കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ നിലവാരം കൂടുതല്‍ ഉയര്‍ന്നു. ലോകനിലവാരമാണ് പിഎ ജിഹാസിന്റെ മാനേജ്‌മെന്റ് മികവില്‍ ജ്യുവല്‍ ഹോംസ് കേരളത്തിന് പരിചയപ്പെടുത്തിയത്.

ജ്യുവല്‍ ഹോംസ് മാനേജ്‌മെന്റ് ടീം

വൈദഗ്ധ്യമാണ് വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഡിസൈന്‍, ആര്‍കിടെക്ചര്‍, ഫിനാന്‍സ്, കൊമ്മേര്‍ഷ്യല്‍, സ്ട്രാറ്റജി, പബ്ലിക് റിലേഷന്‍സ്, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ്, ലീഗല്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരടങ്ങിയ ടീമാണ് ജ്യുവല്‍ ഹോംസിനെ നയിക്കുന്നത്. മുല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നുവെന്നതാണ് ജ്യുല്‍ ഹോംസിന്റെ പ്രധാന സവിശേഷത.

നിക്ഷേപകര്‍ക്ക് വിശ്വസിക്കാം

25 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന മികച്ച ട്രാക്ക് റെക്കോഡുള്ള പ്രവര്‍ത്തനമാണ് ജ്യുവല്‍ ഹോംസിന്റേത്. നിക്ഷേപകര്‍ക്ക് മികച്ച വരുമാനം സ്ഥിരമായി നല്‍കാനും ജ്യുവല്‍ ഹോംസിന് കഴിയുന്നു. ഏറ്റവും മികച്ച പെര്‍പോമന്‍സ് കാഴ്ചവെച്ചിട്ടുള്ള ജ്യുവല്‍ ഹോംസ് നിക്ഷേപകര്‍ക്ക് അവരുടെ സാധ്യതകള്‍ ഉറപ്പുവരുത്തുന്നു. നിങ്ങളുടെ പ്രോപ്പര്‍ട്ടി ആവശ്യങ്ങള്‍, അത് ബിസിനസ്, സ്വകാര്യം, കൊമേഴ്‌സ്യല്‍, റസിഡന്‍ഷ്യല്‍ അങ്ങനെ ഏതുമാകട്ടെ, ജുവല്‍ ഹോംസ് അതിനുള്ള സാധ്യതകള്‍ നല്‍കുന്നു.

Leave a Reply

Your email address will not be published.

To Top