മോഡിഫൈ ചെയ്ത ബൈക്കുകളുമായി ഊരുചുറ്റാനിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; ചട്ടലംഘനം കണ്ടെത്തിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മോഡിഫൈ ചെയ്ത ഫ്രീക്ക് ബൈക്കുകളും കൊണ്ട് ഊരുചുറ്റാനിറങ്ങുന്ന ഫ്രീക്കന്‍മാര്‍ ശ്രദ്ധിക്കുക. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ റദ്ദാകാന്‍ സാധ്യതയുണ്ട്. ബൈക്കുകളുടെ ഘടനയില്‍ മാറ്റം വരുത്തി അപകട ഓട്ടത്തിന് ഇറങ്ങുന്നവരെ കര്‍ശനമായി തടയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സൈലന്‍സറും ഹാന്‍ഡിലും അടക്കം ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുന്നത് അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഗതാഗത സെക്രട്ടറിക്ക് ജസ്റ്റിസ് വി. ചിദംബരേഷ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.

ഇത്തരം ചട്ടലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കണമെന്നാണ് ഹൈക്കോടതി അറിയിച്ചിട്ടുള്ളത്. ചട്ടലംഘനം നടത്തുന്നവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നടപടിയെടുക്കണം. സൈലന്‍സറില്‍ മാറ്റം വരുത്തിയ ബൈക്കുകള്‍ ഉണ്ടാക്കുന്ന ശബ്ദമലിനീകരണം രോഗികള്‍ക്കും പ്രായമായവര്‍ക്കും ഹാനികമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഘടനയില്‍ മാറ്റം വരുത്തിയ ബൈക്കിന്റെ ആര്‍സി ബുക്ക് പിടിച്ചെടുത്ത കൊച്ചിയിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്തുള്ള പരാതിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അതേസമയം ആര്‍സി ബുക്ക് പിടിച്ചെടുക്കാന്‍ ഉദ്യോഗസഥര്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News