ജയചന്ദ്രനെ മാറ്റണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടു; മൊയ്തീനിലെ ഗാനങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യം; പൃഥ്വിരാജിനെതിരെ ആരോപണങ്ങളുമായി രമേശ് നാരായണന്‍

എന്നു നിന്റെ മൊയ്തീനില്‍നിന്നു താന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ഒഴിവാക്കാന്‍ നടന്‍ പൃഥ്വിരാജ് ആവശ്യപ്പെട്ടെന്ന് രമേശ് നാരായണന്‍. പൃഥ്വിരാജ് പാട്ടൊഴിവാക്കാന്‍ ആവശ്യപ്പെട്ട കാര്യം സംവിധായകന്‍ ആര്‍.എസ് വിമല്‍ തന്നെയാണ് തന്നോടു പറഞ്ഞത്. ആ ഗാനങ്ങള്‍ക്ക് അക്കാദമിക് തലം മാത്രമേ ഉള്ളൂവെന്നാണു പൃഥ്വിരാജ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദൈവം ഉണ്ടെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും രമേശ് നാരായണന്‍ പറഞ്ഞു.

താരത്തിന്റെ എതിര്‍പ്പ് ഗൗനിക്കാതെ സിനിമയില്‍ ഉള്‍പ്പെടുത്തിയ ‘ശാരദാംബരം…’ എന്ന ഗാനം പി. ജയചന്ദ്രനെക്കൊണ്ടു പാടിച്ചതും നായകന് ഇഷ്ടമായില്ല. ജയചന്ദ്രനെ മാറ്റണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ നിര്‍ബന്ധത്തിലാണ് ജയചന്ദ്രനെ മാറ്റാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടന്‍മാരുടെ ഇടപെടലാണ് മലയാള സിനിമയ്ക്കു നല്ല ഗാനങ്ങള്‍ ലഭിക്കാന്‍ തടസമെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ രമേഷ് നാരായണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്‍.എസ് വിമല്‍ രംഗത്തെത്തി. രമേഷ് പറഞ്ഞ കാര്യങ്ങളൊന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും ഇത്തരം വിലകുറഞ്ഞ, യുക്തിക്കു നിരക്കാത്ത ജല്‍പനങ്ങളോടു പ്രതികരിക്കുന്നില്ലെന്നും വിമല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel