മുംബൈയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ജവാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്ര രത്‌നഗിരിയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സിഐഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. മലയാളിയായ റനീഷ് (28) എഎസ്‌ഐ ബാലു ഗണപതി ഷിന്‍ഡേ (58) എന്നിവരാണ് മരിച്ചത്. രത്‌നഗിരി ഗ്യാസ് ആന്‍ഡ് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സുരക്ഷാ ചുമതലയുള്ള കോണ്‍സ്റ്റബിള്‍ ഹരീഷ് കുമാര്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തത്.

റനീഷ്, ബാലു എന്നിവരുമായി നേരത്തെ ഹരീഷ് കുമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതാണ് വെടിവെപ്പില്‍ കലാശിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഭാര്യ പ്രിയങ്ക കുമാരിക്ക് വെടിയുതിര്‍ത്ത ഹരീഷ് സ്വയം വെടിവയ്ക്കുകയും ചെയ്തു. പ്രിയങ്ക എട്ടുമാസം ഗര്‍ഭിണിയാണ്. സംഭവത്തില്‍ ഹരീഷിനെതിരെ ഐപിസി 302, 307, ആയുധ നിയമം 27 (3) എന്നിവ പ്രകാരം കേസെടുത്തെന്ന് ഉന്നതഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News