പെരുന്തച്ചന്‍ കോംപ്ലക്‌സ് അതിരു കടക്കുന്നെന്ന് ആഷിഖ് അബു; ജൂറി ചെയര്‍മാന്റെ വാക്കുകള്‍ ഒരു സംവിധായകനു കൊടുക്കാന്‍ പറ്റിയ ബെസ്റ്റ് പ്രോത്സാഹനമാണെന്നും പരിഹാസം

പ്രേമം സിനിമയില്‍ അല്‍ഫോണ്‍സ് പുത്രന്റേത് ഉഴപ്പന്‍ നയമാണെന്നു പറഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ ജൂറി ചെയര്‍മാന് സംവിധായകന്‍ ആഷിഖ് അബുവിന്റെ മറുപടി. ഒരു സംവിധായകന്‍ ഉഴപ്പി ചെയ്ത സിനിമ കേരളം മുഴുവന്‍ ഉത്സവം പോലെ കൊണ്ടാടിയിട്ടുണ്ടെന്ന് ആഷിഖ് അബു പറയുന്നു. ആ സംവിധായകനു കൊടുക്കാന്‍ പറ്റിയ ബെസ്റ്റ് പ്രോത്സാഹനമാണ് താങ്കളുടെ വാക്കുകളെന്നും ആഷിഖ് അബു പരിഹസിച്ചു. സിനിമയ്ക്കായി അത്രയേറെ കഷ്ടപ്പെട്ട അല്‍ഫോണ്‍സ് പുത്രനെ ഒട്ടും സന്തോഷിപ്പിക്കുന്ന വാക്കുകളല്ല ജൂറി ചെയര്‍മാന്റേതെന്നും ആഷിഖ് അബു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം.

ഒരു സംവിധായകൻ ഉഴപ്പി ചെയ്ത സിനിമയാണ് സർ കേരളം മുഴുവൻ ഉത്സവം പോലെ കൊണ്ടാടിയത്. ആ സംവിധായകന് കൊടുക്കാൻ പറ്റിയ നല്ല ബെസ്റ്റ് പ്രോത്സാഹനം.

Posted by Aashiq Abu on Wednesday, March 2, 2016

ജൂറി ചെയർമാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു സിനിമ എഴുതി, സംവിധാനം ചെയ്ത് എഡിറ്റ്‌ ചെയ്ത് ,കളർ ചെയ്ത് ,ജീവിതത്തിന്റെ …

Posted by Aashiq Abu on Wednesday, March 2, 2016

അല്‍ഫോണ്‍സ് പുത്രന്റേത് ഉഴപ്പന്‍ നയമാണെന്നും പ്രേമത്തെ ഒരു ഘട്ടത്തില്‍ പോലും പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നില്ലെന്നും ജൂറി ചെയര്‍മാന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News