ഈ സ്ഥലങ്ങള്‍ കണ്ടില്ലെങ്കില്‍ നിങ്ങള്‍ ലോകത്തിന്റെ മനോഹാരിതയും സാഹസികതയും അറിഞ്ഞിട്ടില്ല; സഞ്ചാരപ്രിയര്‍ കാണേണ്ട അഞ്ച് സ്ഥലങ്ങള്‍

നിങ്ങള്‍ ഒരു ലോകസഞ്ചാരിയാണോ. ലോകത്തിന്റെ ഏതൊക്കെ ഇടങ്ങളില്‍ പോയിട്ടുണ്ടെങ്കിലും അത് പൂര്‍ണമാവില്ല. കാരണം ലോകത്ത് കണ്ടിരിക്കേണ്ട അഞ്ച് ഇടങ്ങളുണ്ട്. പ്രകൃതി സമ്മാനിച്ച വിസ്മയം എന്നോ, ലോകാത്ഭുതമെന്നോ ഒക്കെ കരുതാം. ചെന്നെത്തിയാല്‍ പോലും ഭൂമിയില്‍ ഇങ്ങനെയും ചിലഇടങ്ങളുണ്ട് എന്ന് വിശ്വസിക്കാന്‍ പ്രയാസമാവും.

നിങ്ങള്‍ ഒരു സാഹസിക യാത്രയാണോ ഇഷ്ടപ്പെടുന്നത്. ഓരോരുത്തര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവാം. ചിലര്‍ സമുദ്രയാത്ര ആകാം എന്ന് പറയും. ചിലര്‍ മലമടക്കുകളിലേക്ക് പോകം എന്ന് നിര്‍ദ്ദേശിക്കും. എന്നാല്‍ നിങ്ങള്‍ ചിന്തിക്കുന്നതിനപ്പുറം സാഹസികമായ ഇടങ്ങളുണ്ട്. വിസ്മയത്തെ കണ്ടാലും മതിവരാതെ നോക്കിനില്‍ക്കുന്ന ഇടം. അത്തരം 5 ഇടങ്ങള്‍ ഇതാ.

ഡോര്‍ ടു ഹെല്‍, തുര്‍ക്‌മെനിസ്താന്‍

Picture courtesy: Wikimedia/Tormod Sandtorv/Creative Commons

ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വത മുഖം. അതാണ് ഡോര്‍ ടു ഹെല്‍ അഥവാ നരക വാതില്‍. തുര്‍ക്‌മെനിസ്താനിലെ കാറക്കോറം മരുഭൂമിയില്‍ ഉള്‍പ്പെട്ട ദെര്‍വേസ് ഗ്രാമത്തിലാണ് ഡോര്‍ ടു ഹെല്‍. എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന ഗര്‍ത്തമാണ് ഡോര്‍ ടു ഹെല്‍. പ്രകൃതിദത്ത വിഷവാതകമായ മീതേന്‍ എപ്പോഴും പുറത്തേക്ക് വരുന്ന ഇടം. വിഷവാതകത്തിന്റെ ഗമനം ഒഴിവാക്കാനായി ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഗര്‍ത്തത്തില്‍ തീയിടാന്‍ തീരുമാനിച്ചത്. കുറച്ച് ദിവസം കഴിയുമ്പോള്‍ തീ അണയും എന്നായിരുന്നു ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. എന്നാല്‍ കഴിഞ്ഞ മൂന്ന് ദശാബ്ദത്തില്‍ അധികം കാലമായി ഡോര്‍ ടു ഹെല്‍ നിര്‍ബാധം കത്തിക്കൊണ്ടേയിരിക്കുന്നു.

ടണല്‍ ഓഫ് ലവ്, ഉക്രൈന്‍

Picture courtesy: Reuters

ഒരു യക്ഷിക്കഥയ്ക്കപ്പുറം വിവരണാത്മകമാണ് ടണല്‍ ഓഫ് ലവ്. ഉക്രൈനിലെ ക്ലെവന്‍ മേഖലയിലാണ് ഈ മനോഹര ഇടം. യഥാര്‍ത്ഥത്തില്‍ ഇത് ഒരു റെയില്‍വേ ലൈന്‍ ആണ്. മൂന്ന് കിലോമീറ്റര്‍ നീളമുള്ള പാളത്തിലൂടെ ട്രെയിന്‍ ഇപ്പോഴും ഓടുന്നുണ്ട്. പ്രതിദിനം പരമാവധി മൂന്ന് തവണ. അടുത്തുള്ള ഫൈബര്‍ ബോര്‍ഡ് നിര്‍മ്മാണ ഫാക്ടറിയിലേക്ക് തടി ഉള്‍പ്പടെയുള്ള അസംസ്‌കൃത വസ്‌കുക്കള്‍ കൊണ്ടുപോകാന്‍ പാളം ഇപ്പോഴും ഉപയോഗിക്കുന്നു. സ്‌നേഹിക്കുന്നയാളിന്റെ കൈ പിടിച്ച് ടണലിന്റെ ഒററ്റം മുതല്‍ മറ്റേ അറ്റം വരെ നടക്കാന്‍ കഴിഞ്ഞാന്‍ നിങ്ങളുടെ ആഗ്രഹം യാഥാര്‍ത്ഥ്യമാകും എന്നാണ് വിശ്വാസം.

ഗ്രേറ്റ് ബ്ലൂ ഹോള്‍, ബെലിസ്

Picture courtesy: Wikimedia/U.S. Geographical Survey/Creative Commons

കാഴ്ചയ്ക്ക് അതിമനോഹമാണ് ബെലിസിലെ ഗ്രേറ്റ് ബ്ലൂ ഹോള്‍. മധ്യ അമേരിക്കയിലെ ഒരു ചെറുരാജ്യം. മെക്‌സിക്കോയ്ക്കും ഗ്വാട്ടിമാലയ്ക്കും ഇടയ്ക്ക് കരീബിയന്‍ കടലിലെ ഒരു സുന്ദരദ്വീപ്. തെളിഞ്ഞ തീരക്കടലിലെ അതിഭീകരമായ ഗര്‍ത്തമാണ് ഗ്രേറ്റ് ബ്ലൂ ഹോള്‍. 15,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകൃതി ദത്തമായ സൃഷ്ടിക്കപ്പെട്ടതാണ് ഗ്രേറ്റ് ബ്ലൂ ഹോള്‍ എന്ന് കരുതപ്പെടുന്നു. ലോകത്ത് സ്‌കൂബ ഡൈവിംഗിന് പേരുകേട്ട ഇടം കൂടിയാണ് ബെലിസ് ദ്വീപ്. തെളിഞ്ഞ കടലില്‍ കരീബിയന്‍ ഷാര്‍ക് ഉള്‍പ്പടെയുള്ള വ്യത്യസ്ത ഇനങ്ങളിലുള്ള മത്സ്യങ്ങളെയും കാണാം.

ബ്ലാക്ക് ഫോറസ്റ്റ്, ജെര്‍മ്മനി

Picture courtesy: Flickr/gato-gato-gato/Creative Commons

പറഞ്ഞറിയിക്കാനാവാത്ത മനോഹാരിത. ഒപ്പം ഒരു അവിശ്വസനീയതയും. ബ്ലാക് ഫോറസ്റ്റിന് ഉള്ളില്‍ കടന്നാല്‍ ഇവ രണ്ടും എപ്പോഴും കൂട്ടിനുണ്ടാവും. ഗ്രിം ബ്രദേഴ്‌സിന്റെ പുസ്തകങ്ങളുടെ പശ്ചാത്തലം മിക്കവാറും ബ്ലാക് ഫോറസ്റ്റാണ്. ഇടതൂര്‍ന്ന, നിബിഡമായ വലിയ വനത്തിലെ വിശേഷങ്ങള്‍ വലുതാണ്. റൈന്‍ വാലിയെ ചുറ്റി നില്‍ക്കുന്ന ബ്ലാക് ഫോറസ്റ്റ് ലോകത്ത് കാണേണ്ട കാഴ്ച തന്നെയാണ്.

ഡാങ്‌സിയ ലാന്‍ഡ് ഫോം, ചൈന

Picture courtesy: Flickr/Eric Pheterson/Creative Commons

വര്‍ണ്ണം വാരി വിതറിയ മലനിരകള്‍. ചൈനയിലെ ഴാങ്‌യീ പ്രദേശത്തെ ഡാങ്‌സിയ മലനിരകളെ ഒറ്റനോട്ടത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കണ്‍മുന്നില്‍ കണ്ടാലും ഇങ്ങനെയൊന്ന് അവിശ്വസനീയമായി തോന്നും. വ്യത്യസ്ത നിറങ്ങള്‍ പെയിന്റ് ചെയ്ത് മനോഹരമാക്കിയതാണ് എന്ന് തോന്നും ഈ പാറക്കൂട്ടങ്ങള്‍ കണ്ടാല്‍. റെഡ് സാന്‍ഡ് സ്റ്റോണ്‍, ധാതു ശേഖരം തുടങ്ങിയവയാണ് ഡാങ്‌സിയക്ക് വര്‍ണ്ണ ശബളിമ നല്‍കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ മനോഹര കാഴ്ചയാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News