മാരുതി സുസുക്കി കാറുകള്‍ക്ക് വിലവര്‍ധിപ്പിക്കുന്നു; 35,000 രൂപ വരെ വര്‍ധിക്കും

ദില്ലി: രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കാറുകള്‍ക്ക് വിലവര്‍ധിക്കും. 34,494 രൂപ വരെ കാറുകള്‍ക്ക് മാരുതി വിലകൂട്ടി. കേന്ദ്രബജറ്റിലെ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ സെസ് പ്രാബല്യത്തില്‍ വരുമ്പോള്‍ ഉണ്ടാകുന്ന ഇംപാക്ട് മറികടക്കുന്നതിനാണ് ഇത്. കാറുകളുടെ മോഡലിന് അനുസരിച്ച് 1,441 രൂപ മുതല്‍ 34,494 രൂപ വരെ കൂട്ടുമെന്ന് മാരുതി അറിയിച്ചു. ഇന്‍ഫ്രാസ്‌ട്രെക്ചര്‍ സെസില്‍ നിന്ന് സിയസ്, എര്‍ടിഗ എന്നീ മോഡലുകള്‍ ഒഴിവായതിനാല്‍ ഇവയുടെ വിലയില്‍ മാറ്റമുണ്ടാകില്ല. നിലവില്‍ എന്‍ട്രി ലെവല്‍ കാറായ ആള്‍ട്ടോ 800 മുതല്‍ എസ്-ക്രോസ് വരെയുള്ള പ്രീമിയം ക്രോസ്ഓവര്‍ കാറുകള്‍ വരെ 2.54 ലക്ഷം മുതല്‍ 11.69 ലക്ഷം രൂപ വരെ വിലയിലാണ് മാരുതി വില്‍ക്കുന്നത്.

കഴിഞ്ഞ ദിവസം ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡന്‍സ് ബെന്‍സ് കാറുകള്‍ക്ക് വിലവര്‍ധിപ്പിച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സും കാറുകള്‍ക്ക് വിലകൂട്ടിയിട്ടുണ്ട്. പാസഞ്ചര്‍ കാറുകള്‍ക്ക് 2,000 രൂപ മുതല്‍ 35,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്. ഹ്യുണ്ടായ് കാറുകള്‍ക്കും ഇന്ത്യയില്‍ വില കൂട്ടിയിട്ടുണ്ട്. 3,000 രൂപ മുതല്‍ 80,000 രൂപ വരെയാണ് ഹ്യുണ്ടായ് കാറുകള്‍ക്ക് വില കൂട്ടിയത്.

ഡീസല്‍ വാഹനങ്ങള്‍ക്ക് 2.5 ശതമാനം സെസ് ഏര്‍പ്പെടുത്താനാണ് കേന്ദ്ര ബജറ്റില്‍ തീരുമാനിച്ചിരുന്നത്. 4 മീറ്റര്‍ നീളത്തില്‍ കൂടുതലില്ലാത്ത വാഹനങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയത്. എന്‍ജിന്‍ ശേഷി 1,500 സിസിയില്‍ കുറച്ചുള്ള വാഹനങ്ങള്‍ക്കാണ് സെസ്. എന്‍ജിന്‍ കപ്പാസിറ്റി കൂടുതലുള്ള വാഹനങ്ങള്‍, എസ്‌യുവികള്‍, സെഡാനുകള്‍ എന്നിവ ഇതില്‍ നിന്നൊഴിവാക്കുകയും ചെയ്തു. 4 മീറ്റര്‍ നീളത്തില്‍ കൂടാത്ത 1,200 സിസി എന്‍ജിന്‍ കപ്പാസിറ്റിയില്‍ കൂടാത്ത പെട്രോള്‍ കാറുകള്‍ക്ക് 1 ശതമാനമാണ് സെസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News