സ്റ്റെഫിഗ്രാഫിനെ കാട്ടി മലയാളികളെ ഉമ്മന്‍ചാണ്ടി പറ്റിച്ചു; കേരള ആയുര്‍വേദത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയത് സ്റ്റെഫി അറിഞ്ഞില്ല; മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം

തിരുവനന്തപുരം: ഇതിഹാസ ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിന്റെ പേരു കൂട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളികളെ പറ്റിച്ചു. സ്റ്റെഫി ഗ്രാഫ് കേരള ആയുര്‍വേദത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണെന്നു പറഞ്ഞാണു പറ്റിച്ചത്. മുഖ്യമന്ത്രി നേരിട്ടാണ് ഈ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സ്റ്റെഫി ഗ്രാഫ് ഇതൊന്നും അറിഞ്ഞില്ലെന്നതാണ് സത്യം. സ്റ്റെഫിയെ ആയുര്‍വേദത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ തീരുമാനിച്ചത് 2015 ജൂണ്‍ 25 ലെ കാബിനറ്റ് യോഗമാണ്. സ്‌റ്റെഫി ഗ്രാഫിന്റെ അനുമതിയോടെയാണ് ഈ തീരുമാനം മന്ത്രിസഭയെടുത്തതെന്നാണു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്.

stephy 2  stephy 3  stephy 4

സ്‌റ്റെഫി ഗ്രാഫിന്റെ വെബ് സൈറ്റില്‍ പറയുന്നതിങ്ങനെ. താന്‍ ബ്രാന്‍ഡ് അംബാസിഡറായ കമ്പനികളുടെ പേരുവിവരം സ്റ്റെഫിയുടെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. അതിങ്ങനെയാണ്. ലോകപ്രശസ്ത ഷൂ ആന്‍ഡ് ആക്‌സസറീസ് കമ്പനിയായ അഡിഡാസ്, പ്രമുഖ വാച്ച് നിര്‍മാതാക്കളായ ലോംഗിനെസ്, ജര്‍മനിയിലെ പുതിയ ഫിറ്റ്‌നെസ് ക്ലബായ മിസ്ട്രസ് സ്‌പോര്‍ട്ടി, പ്രമുഖ പ്രകൃതിദത്ത തേയില നിര്‍മാതാക്കളായ ടീ കൈനി എന്നിവ മാത്രമാണ് ഈ പട്ടികയിലുള്ളത്. അതായത്, കേരള ആയുര്‍വേദത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായത് സ്റ്റെഫി ഗ്രാഫ് അറിഞ്ഞിട്ടില്ല.

stephy 5

stephy 6

ഭര്‍ത്താവും ഇതിഹാസ ടെന്നീസ് താരവുമായ ആേ്രന്ദ അഗാസിക്കൊപ്പം അമേരിക്കയില്‍ ലാസ് വെഗാസില്‍ താമസിക്കുന്ന സ്റ്റെഫി താന്‍ കേരളമെന്ന സംസ്ഥാനത്തിന്റെ ആയുര്‍വേദത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണെന്നതിനെക്കുറിച്ച് ബോധവതിയേ അല്ല. ടൂറിസം വകുപ്പിലെ ഒരു ഉന്നതനുമായി ഈ ലേഖകന്‍ ഫോണിലൂടെ സംസാരിച്ചപ്പോള്‍ ഇക്കാര്യം അറിയിക്കുന്നതിനായി സ്‌റ്റെഫി ഗ്രാഫിന്റെ മാനേജരെ ബന്ധപ്പെട്ടിരുന്നു എന്നും നാളിതുവരെ സ്റ്റെഫിയുമായി നേരില്‍ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യാന്തര പ്രശസ്തയായ കായികതാരത്തെ കേരള ആയുര്‍വേദത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയത് അവര്‍ അറിഞ്ഞിട്ടേ ഇല്ല എന്നത് ഒരേ സമയം ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്ന കാര്യമാണ്. എന്തിനും ഏതിനും മുട്ടാപ്പോക്കു ന്യായം പറയുന്ന മുഖ്യമന്ത്രി ഈ വാര്‍ത്ത അറിഞ്ഞതായി ഭാവിച്ചില്ലെന്നു വന്നേക്കാം. എന്നാല്‍ ഇതിഹാസ താരത്തെ ഇല്ലാത്ത ബ്രാന്‍ഡ് അംബാസിഡറിന്റെ വിഡ്ഢിവേഷം കെട്ടിച്ചു നാണം കെടുത്തിയതിന് കേരളം സ്റ്റെഫി ഗ്രാഫിനോടു മാപ്പു ചോദിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here