ശാപമായിട്ടുള്ള നേതാക്കന്‍മാരെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ കല്ലെറിയണമെന്ന് കെഎസ്‌യു; കഴിവുള്ളവരെയും, ജനപിന്തുണയുള്ളവരെയും സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കൊല്ലം ജില്ലാ കമ്മിറ്റി

കൊല്ലം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശാപമായിട്ടുള്ള നേതാക്കന്‍മാരെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ കല്ലെറിയണമെന്ന് കെഎസ്‌യു കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രമേയം. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളും, സീറ്റു മോഹികളും കണ്ണാടിയുടെ മുമ്പില്‍ നിന്ന് താന്‍ സ്ഥാനാര്‍ത്ഥിയായാല്‍ എത്രവോട്ട് നേടാനാവുമെന്ന് ചിന്തിക്കണമെന്നും കെഎസ്‌യു മുന്നറിയിപ്പു നല്‍കി.

ഒരു കൂട്ടര്‍ ജില്ലയിലെ യുഡിഎഫ് പ്രവര്‍ത്തകരുടെ ഐക്യം നശിപ്പിക്കുന്ന രീതിയിലെക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒളിവിലിരുന്നു ചരടു വലിക്കുകയാണ്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളും, സീറ്റു മോഹികളും പരസ്യ പ്രസ്താവനകളും, കവല പ്രസംഗങ്ങളും, പോസ്റ്റര്‍ പ്രചരണങ്ങളും, സീറ്റിലെ പരിഗണിക്കുന്നവര്‍ക്കെതിരെ നുണ പ്രചരണങ്ങളും നടത്തുന്നുവെന്നും കെഎസ്‌യു പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.

കഴിവുള്ളവരെയും, ജനപിന്തുണയുള്ളവരെയും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കണം. സീറ്റ് പണം കൊടുത്തും, സ്വാധീനം ചെലുത്തിയും വാങ്ങാന്‍ ശ്രമിക്കുന്നവരെയും, പരസ്യ വിഴുപ്പലക്കല്‍ നടത്തുന്നവരെയും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ കല്ലെറിയണമെന്നും കെഎസ്‌യു ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here