തന്റെ സൗന്ദര്യം മാത്രമാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയെന്ന് മെറിന്‍ ജോസഫ്; സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ ഇനിയും സമൂഹം പഠിക്കേണ്ടിയിരിക്കുന്നു

കൊച്ചി: തന്റെ സൗന്ദര്യം മാത്രമാണ് പല മാധ്യമങ്ങള്‍ക്കും വാര്‍ത്തയെന്നും, ചെയ്യുന്ന ജോലിയെക്കുറിച്ച് ആരും ഒന്നും ചോദിക്കാറില്ലെന്നും മൂന്നാര്‍ എഎസ്പി മെറിന്‍ ജോസഫ്. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍.

ഒരു സ്ത്രീ ഐപിഎസ് ഓഫീസര്‍ പദവിയിലെത്തുന്നത് ഇന്നും ഭൂരിഭാഗവും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. സ്ത്രീകളെ പൊലീസ് ഓഫീസര്‍ ആയി ഉള്‍ക്കൊള്ളാന്‍ സമൂഹം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണം. സൗന്ദര്യത്തിന്റെ പേരിലാണ് പലപ്പോഴും താന്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇത് ശരിയായ പ്രവണതയല്ലെന്നും അവര്‍ പറഞ്ഞു.

ഐപിഎസ് ലഭിച്ചപ്പോള്‍ അത് നിരാകരിക്കണം എന്നാണ് 99ശതമാനം സുഹൃത്തുക്കളും ഉപദേശിച്ചത്. സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ ഇനിയും സമൂഹം പഠിക്കേണ്ടിയിരിക്കുന്നു. ദില്ലിയെക്കാള്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വ ബോധമുണ്ട്. ദില്ലിയിലെ നിരത്തുകളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഭയമാണ്. കേരളത്തില്‍ അതിന് തടസമില്ല. ഇന്ത്യയിലെ ആദ്യ വനിത ഐപിഎസ് ഓഫിസറായ കിരണ്‍ബേദി ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും മെറിന്‍ ജോസഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News