ആന്ധ്രയില്‍ 20കാരിയായ അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മന്ത്രിയുടെ മകന്‍ അറസ്റ്റില്‍; ഇടപെടില്ലെന്ന് മന്ത്രി റവേല കിഷോര്‍

ഹൈദരാബാദ്: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ ആന്ധ്രാപ്രദേശില്‍ മന്ത്രിയുടെ മകന്‍ അറസ്റ്റില്‍. തെലുങ്കുദേശം പാര്‍ട്ടി മുതിര്‍ന്ന നേതാവും ആന്ധ്രാപ്രദേശ് സാമൂഹ്യക്ഷേമ മന്ത്രിയുമായ റവേല കിഷോര്‍ ബാബുവിന്റെ മകന്‍ റവേല സുശീല്‍ ആണ് അറസ്റ്റിലായത്.

ബന്‍ജാറ ഹില്‍സില്‍ വച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 20കാരിയായ അധ്യാപികയെ സുശീലും അപ്പാ റാവും പൊതുവഴിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും അശ്ലീല പദപ്രയോഗം നടത്തുകയും യുവതിയെ വാഹനത്തിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ബഹളം വച്ചപ്പോള്‍ സമീപവാസികളും ഭര്‍ത്താവും എത്തി യുവതിയെ രക്ഷിക്കുകയായിരുന്നു.

നേരത്തെ ഡ്രൈവറുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സുശീലിനെ വിടുകയായിരുന്നു. യുവതിയുടെ ആരോപണവും സുശീല്‍ നിഷേധിച്ചിരുന്നു. എന്നാല്‍ സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. നിര്‍ഭയ ആക്ട് (ഐപിസി 354 ഡി) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, പൊലീസ് അന്വേഷണം തുടരട്ടേയെന്നും താനോ കുടുംബമോ വിഷയത്തില്‍ ഇടപെടില്ലെന്നും രവേലെ കിഷോര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News