മുസ്ലിം പുരുഷന്‍മാര്‍ക്ക് നാലു ഭാര്യമാരാകാമെങ്കില്‍ സ്ത്രീകള്‍ക്ക് നാലു ഭര്‍ത്താക്കന്‍മാരായിക്കൂടേയെന്ന് ജസ്റ്റിസ് കെമാല്‍പാഷ; പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതനേതാക്കള്‍

കൊച്ചി: മുസ്ലിം പുരുഷന്‍മാര്‍ക്കു നാലു സ്ത്രീകളാകാമെങ്കില്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ടു നാലു ഭര്‍ത്താക്കന്‍മാരായിക്കൂടായെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ. കൊച്ചിയില്‍ പുനര്‍ജനി വനിതാ അഭിഭാഷക സമിതി സംഘടിപ്പിച്ച ഗാര്‍ഹിത പീഡന നിരോധന നിയമം സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ.

മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീകളോടു കടുത്ത വിവേചനമാണുള്ളത്. പുരുഷന്‍മാര്‍ക്കാണു കൂടുതല്‍ പ്രാധാന്യം കിട്ടുന്നത്. ഇങ്ങനെയുള്ള ആണാധിപത്യത്തിന് മതമേലധ്യക്ഷന്‍മാരാണ് വഴിയൊരുക്കിയത്. ഖുര്‍ ആന്‍ പറയുന്ന അവകാശങ്ങള്‍ പോലും മുസ്ലിം സമൂഹത്തില്‍ സ്ത്രീകള്‍ക്കു ലഭിക്കുന്നില്ല. ഈ വിവേചനം അവസാനിപ്പിക്കണമെങ്കില്‍ സ്്ത്രീകള്‍ തന്നെ മുന്നോട്ടു വരണം- അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here