ഇന്ത്യയില്‍ വനിതാ ദിനത്തിലും സ്ത്രീ സുരക്ഷിതയല്ല; ദില്ലിയില്‍ 15കാരിയെ മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു

ദില്ലി: രാജ്യതലസ്ഥാനത്ത് 15 വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. നോയ്ഡയിലെ ഗൗതം ബുദ്ധ നഗര്‍ ഗ്രാമത്തിലാണ് സംഭവം. 95ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ യുവാവ് മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഇയാള്‍ മുന്‍പും പെണ്‍കുട്ടിയെ ശല്യം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News