കലാഭവന്‍ മണിയുടെ മരണത്തില്‍ ആദരാഞ്ജലി മാത്രം രേഖപ്പെടുത്തിയ നടന്‍ മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയ വഴി ഉയര്‍ന്നത്. എന്നാല്‍ ഇതിനെല്ലാം മറുപടി നല്‍കി മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ എത്തി.
ഭരതം എന്ന ചിത്രത്തിലെ ‘രാമ കഥ ഗാനലയം’ എന്ന പാട്ടില്‍ നിന്നുള്ള ഒരു ചിത്രമാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. സിനിമയിലെ ഗോപി എന്ന കഥാപാത്രത്തിന്റെ ഏറ്റവും മാനസിക സംഘര്‍ഷം നിറഞ്ഞ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമാണ് ‘രാമ കഥ ഗാനലയം’. സ്വന്തം സഹോദരന്റെ മരണം തീര്‍ത്ത വേദന മനസില്‍ ഒളിപ്പിച്ച് വയ്ക്കുന്ന അനുജനെയാണ് ഗാനത്തില്‍ കാണാന്‍ സാധിക്കുക. ഈ ഗാനരംഗത്തിലെ ഒരു ചിത്രമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മണിയുടെ മരണം മോഹന്‍ലാലിനെ എത്രമാത്രം തളര്‍ത്തിയെന്നും ദീര്‍ഘമായ കുറിപ്പിനെക്കാളും മറ്റേത് വാക്കുകളേകാളും ഈ ഒരു ചിത്രം പങ്കുവയ്ക്കുന്നുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
Posted by Mohanlal on Monday, March 7, 2016
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here