വെള്ളം നിറയ്ക്കുന്ന കുപ്പിയും പായ്ക്കിംഗ് ടേപ്പുമായി ദുബായില്‍ വിമാനമിറങ്ങാന്‍ പറ്റില്ല; ദുബായില്‍ ഇറങ്ങുന്നവര്‍ 19 വസ്തുക്കള്‍ കരുതുന്നതിന് വിലക്ക്

ദുബായ്: 19 തരം വസ്തുക്കളുമായി വിമാനമിറങ്ങുന്നത് ദുബായില്‍ നിരോധിച്ചു. ദുബായ് വിമാനത്താവളം അധികൃതരും വിമാനക്കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്. ലംഘിക്കുന്നവരെ പിടികൂടി നാട്ടിലേക്കു മടക്കി അയക്കും. പട്ടികയിലുള്ള സാധനങ്ങള്‍ ബാഗേജില്‍ ഇല്ലാതെയാണ് യാത്ര നടത്തുന്നതെന്നുറപ്പാക്കണമെന്ന് ദുബായ് വിമാനത്താവള അധികാരികള്‍ അറിയിച്ചു.

വിലക്കേര്‍പ്പെടുത്തിയ വസ്തുക്കള്‍

  • എല്ലാത്തരം ചുറ്റികകളും
  • എല്ലാത്തരം ആണികളും
  • സ്‌ക്രൂഡ്രൈവറുകളും സമാന പണിയായുധങ്ങളും
  • കത്രികകളും ബ്ലേഡുകളും
  • പേഴ്‌സണല്‍ ഗ്രൂമിംഗ് കിറ്റ്
  • വാളുകള്‍
  • വിലങ്ങുകള്‍
  • ലേസര്‍ ഗണ്‍
  • തോക്കിന്റെ മാതൃക
  • തോക്കുകളും വെടിയുണ്ടയും
  • ലൈറ്ററുകള്‍
  • ബാറ്റുകള്‍
  • ആയോധനോകരണങ്ങള്‍
  • ഡ്രില്ലറുകള്‍
  • കയറുകള്‍
  • അളവെടുക്കുന്ന ടേപ്പ്
  • പായ്ക്കിംഗ് ടേപ്പ്
  • ഇലക്ട്രിക്കല്‍ കേബിളുകള്‍
  • വാക്കി ടോക്കി
  • 100 മില്ലിലിറ്ററില്‍ കൂടുതല്‍ ദ്രാവകം ഉള്‍ക്കൊള്ളുന്ന കുപ്പികള്‍
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here