നാല് മണിക്ക് മുമ്പ് അഞ്ച് കോടിരൂപ പിഴയടയ്ക്കാന്‍ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം; ജയിലില്‍ പോയാലും പിഴയടയ്ക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കറിന്റെ വെല്ലുവിളി

ദില്ലി: യമുനാതീരത്തെ പരിസ്ഥിതി നശിപ്പിച്ചതിന് വൈകിട്ട് നാല് മണിക്ക് മുമ്പ് പിഴയടയ്ക്കാന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം. പിഴയടച്ചില്ലെങ്കില്‍ ആര്‍ട് ഓഫ് ലിവിംഗ് പരിപാടി റദ്ദാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ അന്ത്യശാസനം നല്‍കി. എന്നാല്‍ പിഴയടയ്ക്കാന്‍ തയ്യാറല്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രവിശങ്കര്‍ വെല്ലുവിളിച്ചു.

നാല് മണിക്ക് മുന്‍പ് ദില്ലി വികസന അതോറിറ്റിയില്‍ പിഴയടയ്ക്കണം എന്നാണ് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയത്. ഇല്ലെങ്കില്‍ പരിപാടിക്ക് നല്‍കിയ അനുമതി റദ്ദാക്കണം എന്ന് വികസന അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. യമുനാ തീരത്ത് നാളെ മുതലാണ് വിശ്വ സാംസ്‌കാരികോത്സവം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ പ്രദേശത്തെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്നാണ് പരിപാടിക്ക് എതിരായ ആക്ഷേപം. ഇന്നലെയാണ് അഞ്ച് കോടി രൂപ പിഴയടയ്ക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here