പിസയോടും ബര്‍ഗറിനോടും ഫ്രൈഡ് ചിക്കനോടും വിട പറയാം; ജങ്ക് ഫുഡുകള്‍ക്ക് ചില പകരക്കാരെ പരിചയപ്പെടാം

ജങ്ക് ഫുഡുകള്‍ക്ക് അടിമകളാണ് ഇന്നത്തെ പുതുതലമുറ. ചോക്ലേറ്റ്, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, സാള്‍ട്ടി സ്‌നാക്‌സ്, ഡോനട്ട് എന്നിവ കഴിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ഇഷ്ടം പോലെയാണ്. എന്നാല്‍, ഇതിന്റെ തിക്തഫലം എന്തൊക്കെയാണെന്ന് ഓര്‍ക്കാതെയാണ് എല്ലാവരും ജങ്ക് ഫുഡുകളിലേക്ക് തിരിയുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്. വൈകാരികത, സ്‌ട്രെസ്, ആകാംക്ഷ എന്നിവയാണ് ജങ്ക് ഫുഡുകളോടുള്ള ഈ അത്യാഗ്രഹത്തിനു പിന്നിലെന്നാണ് പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍, ഇതു മാറ്റാനും സാധിക്കും. ജങ്ക് ഫുഡുകള്‍ക്ക് ചില പകരക്കാരുണ്ട്. അവയെ പരിചയപ്പെടാം.

1. ചോക്ലേറ്റ്

വല്ലാതെ ഒറ്റപ്പെടുമ്പോഴും റിലാക്‌സ് ആകണമെന്നു തോന്നുമ്പോഴും ചോക്ലേറ്റില്‍ അഭയം പ്രാപിക്കുന്നവരാണോ നിങ്ങള്‍.? എങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ കുറവ് നല്ലോണം ഉണ്ടെന്നു സാരം. മഗ്നീഷ്യമാണ് ശരീരത്തിലെ ഗ്ലൂക്കോസിനെയും ഇന്‍സുലിനെയും നിയന്ത്രിച്ചു പോകുന്നത്. റിലാക്‌സ് ചെയ്യിക്കും ചോക്ലേറ്റ് എന്നു പറയുന്നതിനു മറ്റു കാരണവും ഇല്ല.

പകരക്കാര്‍:- കടും നിറത്തിലുള്ള ഇല വര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുക. വിത്തിനങ്ങളും നട്‌സ്, മത്സ്യം, ബീന്‍സ് തുടങ്ങിയവയും ധാരാളമായി കഴിക്കുക. ഇവയില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ചോക്ലേറ്റിനോടുള്ള അമിതാവേശം കുറയ്ക്കാനും സഹായിക്കും.

2. ഫ്രൈഡ് ഫുഡ്‌സ്

ഓയിലിയും കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണങ്ങളോടുള്ള ആവേശം സൂചിപ്പിക്കുന്നത് ശരീരത്തില്‍ ഫാറ്റി ആസിഡിന്റെ കുറവുണ്ടെന്നാണ്. ഇത്തരം ഭക്ഷണങ്ങളില്‍ ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. കാല്‍സ്യം കുറഞ്ഞ ഭക്ഷണം കഴിക്കുന്ന സ്ത്രീകളാണ് ഫ്രൈഡ് ഭക്ഷണങ്ങള്‍ കൂടുതലായി ഇഷ്ടപ്പെടുന്നത്. ഗുണകരമായ കൊഴുപ്പുകള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇത്തരം ആഗ്രഹങ്ങള്‍ ഒഴിവാക്കാനാകും.

പകരക്കാര്‍:- ബദാം, അണ്ടിപ്പരിപ്പ്, കോര മത്സ്യം, ചെറുചന വിത്തോ അതിന്റെ എണ്ണയോ കൂടുതല്‍ കഴിക്കുക. പാല്‍, വെണ്ണ, കിഴങ്ങ്, ബ്രോക്കോളി എന്നിവയും നല്ലതുതന്നെ.

3. മധുരപലഹാരങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയുന്നതാണ് മധുര പലഹാരങ്ങളോട് ഇഷ്ടം കൂടുന്നതിനു കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ക്രോമിയത്തിന്റെ അഭാവമാണ് കാരണം. ടോക്‌സിനുകളെ നീക്കം ചെയ്യുന്ന സള്‍ഫര്‍, ശരീരത്തിന് ഊര്‍ജം പകരുന്ന ഫോസ്ഫറസ്, കാര്‍ബണ്‍ എന്നിവ കുറയുന്നതും മധുരപലഹാരങ്ങളോട് ആവേശം കൂടാന്‍ കാരണമാകും.

പകരക്കാര്‍:- ഫ്രഷ് പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുകയാണ് ഇതിനുള്ള പരിഹാരമാര്‍ഗം. ഉണക്കമുന്തിരി, മധുരക്കിഴങ്ങ്, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും ധാരാളമായി കഴിക്കുന്നത് മധുരപലഹാരങ്ങളോടുള്ള ആര്‍ത്തി കുറയ്ക്കാന്‍ സഹായിക്കും.

4. പാസ്റ്റ, ബ്രെഡ്, ഉരുളക്കിഴങ്ങ്

തടി കുറയ്ക്കുന്നതിന് കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ ഭക്ഷണം ദീര്‍ഘകാലം കഴിക്കുന്നത് ഉരുളക്കിഴങ്ങ്, പാസ്റ്റ, ബ്രെഡ് തുടങ്ങിയവയോട് ആഗ്രഹം വര്‍ധിക്കാന്‍ കാരണമാകും. ശരീരത്തില്‍ നൈട്രജന്റെ അഭാവത്തെയും ഇത് ചൂണ്ടിക്കാണിക്കുന്നു. ദീര്‍ഘകാലം നൈട്രജന്‍ ഇല്ലാതിരിക്കുന്നത് പോഷകാഹാരക്കുറവു കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ക്കും കാരണമാകുന്നു.

പകരക്കാര്‍:- നൈട്രജനും പ്രോട്ടീനും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ഇതിനുള്ള മാര്‍ഗം. ഇറച്ചി, കോഴിയിറച്ചി, പയര്‍ വര്‍ഗങ്ങള്‍, സോയ, ചീര, കോളിഫ് ളവര്‍, ഗ്രീന്‍ പീസ് തുടങ്ങിയ പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് നല്ലതാണ്.

5. സാള്‍ട്ടി ഫുഡ്

ഏതൊരു ഭക്ഷണത്തിന്റെയും കൂടെ അല്‍പം ഉപ്പു ചേര്‍ത്ത് കഴിക്കുന്ന സ്വഭാവമുണ്ടോ? ക്ലോറൈഡ്, സിലിക്കണ്‍ എന്നിവയുടെ അഭാവം ശരീരത്തില്‍ ഉണ്ടെന്നു സാരം.

പകരക്കാര്‍:- മത്സ്യം, നട്‌സ്, സീഡ് എന്നിവ ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പലതരം ഔഷധച്ചെടികളും സുഗന്ധദ്രവ്യങ്ങളും തെരഞ്ഞെടുത്ത് ഉപ്പിനു പകരമായി ഉപയോഗിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News