ഗൂഗിള്‍ ഗ്ലാസിന് സ്‌നാപ്ചാറ്റില്‍ നിന്നൊരു വെല്ലുവിളി; സ്വന്തം സ്മാര്‍ട് ഗ്ലാസ് നിര്‍മിക്കാനൊരുങ്ങി സ്‌നാപ്ചാറ്റ്

ചാറ്റിംഗിന്റെയും വീഡിയോ കോളിംഗിന്റെയും എല്ലാം പരമ്പരാഗത വഴികളെ വെല്ലുവിളിച്ച് പുത്തന്‍പാത വെട്ടിത്തുറന്ന സ്‌നാപ്ചാറ്റ് വീണ്ടും വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു. സ്വന്തമായി സ്മാര്‍ട് ഗ്ലാസ് നിര്‍മിക്കാനൊരുങ്ങുകയാണ് സ്‌നാപ്ചാറ്റ്. ഇതിന്റെ മുന്നോടി എന്നോണം പ്രമുഖ ഓഗ്മെന്റ് റിയാലിറ്റി ഗ്രൂപ്പുകളായ മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സ്, പിടിസിയുടെ വുഫോറിയ ഐഫ് ളുവന്‍സ് എന്നിവിടങ്ങളില്‍ നിന്ന് സാങ്കേതിക വിദഗ്ധരെ സ്വന്തം പാളയത്തില്‍ എത്തിച്ചു. ഇത് സ്മാര്‍ട് ഗ്ലാസുകള്‍ നിര്‍മിക്കാനുള്ള സ്‌നാപ്ചാറ്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കരുതപ്പെടുന്നത്.

ഗൂഗിള്‍ സ്മാര്‍ട് ഗ്ലാസ് പുറത്തിറക്കിയപ്പോള്‍ തന്നെ സ്‌നാപ്ചാറ്റും ഇതില്‍ താല്‍പര്യം കാണിച്ചിരുന്നു. തുടര്‍ന്ന് 2014 മാര്‍ച്ചില്‍ കാമറയോടു കൂടിയ ഗ്ലാസ് നിര്‍മിക്കുന്ന വെര്‍ജെന്‍സ് ലാബ്‌സിനെ 100 കോടി രൂപ മുതല്‍ മുടക്കില്‍ സ്‌നാപ്ചാറ്റ് വാങ്ങിയിരുന്നു. വൈകാതെ ക്യുആര്‍ കോഡ് സ്‌കാനിംഗ് ടെക്‌നോളജിയായ സ്‌കാന്‍.മി 334 കോടി രൂപയ്ക്കും സ്‌നാപ്ചാറ്റ് സ്വന്തമാക്കി. ഇപ്പോള്‍ ഓഗ്മെന്റ് റിയാലിറ്റി ഗ്രൂപ്പുകളില്‍ നിന്നും സാങ്കേതിക വിദഗ്ധരെ കൂടി പാളയത്തില്‍ എത്തിക്കുന്നതോടെ ഗൂഗിള്‍ ഗ്ലാസിന് വെല്ലുവിളിയായി സ്‌നാപ്ചാറ്റിന്റെ ഗ്ലാസും വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here