ഉമര്‍ ഖാലിദിന്റെയും അനിര്‍ബാന്‍ ഭട്ടാചാര്യയുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് നീട്ടി; കനയ്യക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്

ദില്ലി: ജെഎന്‍യു വിവാദത്തില്‍ ഉമര്‍ ഖാലിദിന്റെയും അനിര്‍ബാന്‍ ഭട്ടാചാര്യയുടെയും കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇരുവരുടെയും വാദം കേട്ടത്. പാട്യാല ഹൗസ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. കസ്റ്റഡി കാലാവധി നീട്ടിനല്‍കണമെന്ന് ദില്ലി പൊലീസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കനയ്യ കുമാറിന് സര്‍വകലാശാല അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നാളെ വൈകുന്നേരം മറുപടി നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നോട്ടീസ് കിട്ടിയതായി കനയ്യയും സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News