ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ‘കുടുംബത്തില്‍ പിറക്കാത്ത മോന്‍/മോള്‍’ക്ക് ജ്യോതി കൃഷ്ണയുടെ മറുപടി; ഇതില്‍ കൂടുതല്‍ ഒരു മറുപടിയും കൊടുക്കാനില്ലെന്ന് താരം

തന്റെ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചയാള്‍ക്ക് മറുപടിയുമായി നടി ജ്യോതി കൃഷ്ണ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ജ്യോതി, മോന്‍ അഥവാ മോള്‍ എന്ന് വിശേഷിപ്പിച്ച് മറുപടി നല്‍കിയത്.

‘ഹായ് ഫ്രണ്ടസ്, നല്ല കുടുംബത്തില്‍ പിറക്കാത്ത ഏതോ ഒരു മോന്‍/ മോള്‍ ഇന്ന് താഴെ ഉള്ള എന്റെ ഈ ഫോട്ടോയുടെ തലഭാഗം മാത്രം എടുത്ത് അവന്റെ/ അവളുടെ അമ്മയുടെയോ പെങ്ങളുടെയോ ശരീരഭാഗത്തോട് ചേര്‍ച്ചുവച്ച് അത് വാട്ട്‌സാപ്പ് വഴി പലര്‍ക്കും അയച്ചുകൊടുക്കുന്നുണ്ട്. എന്നെ അറിയുന്ന എന്റെ ഒരുപാട് കൂട്ടുകാര്‍ ഇന്ന് എന്റെ ഫോട്ടോയുടെ താഴെ എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരുപാട് മെസേജ് അയച്ചിരുന്നു. ഈ പണി ചെയ്ത അവന്‍ അവള്‍ക്ക് ഇതില്‍ കൂടുതല്‍ ഒരു മറുപടിയും എനിക്ക് കൊടുക്കാനില്ല. കാരണം ഇത് ചെയ്യുമ്പോള്‍ അവന്‍/ അവള്‍ എന്താണോ ഉദ്ദേശിച്ചത് അത് വെറുതെ ആയിപ്പോയി. എന്നെ സപ്പോര്‍ട്ട് ചെയ്തു കൂടെനിന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി, പറഞ്ഞറിയിക്കാനാകാത്ത അത്ര നന്ദി’- ജ്യോതി ഫേസ്ബുക്കില്‍ കുറിച്ചു.

Hi frnds, nalla kudumbathil pirakkatha etho oru mon/mol innu thazhe ulla ente ee photoyude thalabagam mathram eduth…

Posted by Jyothi Krishna on Monday, March 14, 2016

പോസ്റ്റ് സംബന്ധിച്ച് സൈബര്‍ സെല്ലിന് പരാതിയും നല്‍കിയിട്ടുണ്ടെന്ന് ജ്യോതി കൃഷ്ണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News