ട്വന്റി 20യില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പിച്ചാല്‍ തുണിയുരിഞ്ഞു നൃത്തം ചെയ്യുമെന്ന് പാകിസ്താനി മോഡല്‍; പ്രഖ്യാപനം നടത്തിയത് നരേന്ദ്രമോദിക്ക് ഭീഷണി അയച്ച ബലോച്ച്

baloch

ഇസ്ലാമാബാദ്: കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പിച്ചാല്‍ തുണിയുരിഞ്ഞു നൃത്തം ചെയ്യുമെന്ന് പാകിസ്താനി മോഡല്‍ ക്വാന്‍ഡില്‍ ബലോച്ച്. നേരത്തേ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ഭീഷണി സന്ദേശം അയച്ചു ശ്രദ്ധേയയായ മോഡലാണ് ക്വാന്‍ഡില്‍ ബലോച്ച്. സ്വന്തം ഹോട്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ശ്രദ്ധ നേടുകയാണ് ബലോച്ചിന്റെ ഹോബി.

പാകിസ്താന്റെ വിജയമാഘോഷിക്കാന്‍ തുണിയുരിഞ്ഞു നടത്തുന്ന നൃത്തം പാകിസ്താനിലെ എല്ലാവര്‍ക്കും പാക് നായകന്‍ ഷാഹിദ് അഫ്രിദിക്കും സമര്‍പ്പിക്കുമെന്നും ബലോച്ച് ഫേസ്ബുക്ക് സന്ദേശത്തില്‍ പറഞ്ഞു. മാര്‍ച്ച് 19 നാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-പാക് മത്സരം. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ജയിച്ചാല്‍ നഗ്നയായി നൃത്തം ചെയ്യുമെന്ന് ഇന്ത്യന്‍ മോഡല്‍ പൂനം പാണ്ഡേയും പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News