ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ കാര്‍ വികസിപ്പിച്ച് മലയാളി ടെക്കി; കണ്ടെത്തലിലേക്കു നയിച്ചത് മരണത്തിനു മുന്നില്‍നിന്നു തിരിച്ചുവന്ന അപകടത്തിന്റെ അനുഭവം

roshy-jogn

ബംഗളുരു: ഗൂഗിളിന്റെ ഡ്രൈവറില്ലാകാര്‍ വരാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ത്യന്‍ നിര്‍മിത കാറുമായി മലയാളി ടെക്കിയുടെ ബദല്‍. ബംഗളുരുവില്‍ ടിസിഎസില്‍ റോബോട്ടിക്‌സ് ആന്‍ഡ് കൊഗ്നിറ്റീവ് സിസ്റ്റംസ് വിഭാഗത്തില്‍ പ്രാക്ടീസ് മേധാവിയായ റോഷി ജോണിന്റെ നേതൃത്വത്തിലെ 29 അംഗ സംഘമാണ് ജോലിയുടെയും ജീവിതത്തിന്റെയും തിരക്കുകള്‍ക്കിടയില്‍ കിട്ടിയ ഇടവേളകള്‍ ഉപയോഗപ്പെടുത്തി നേട്ടത്തിലേക്കു വണ്ടിയോടിച്ചു കയറിയത്.

സ്വയം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറും അല്‍ഗോരിതങ്ങളുമുപയോഗിച്ചു തയാറാക്കിയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ പരീക്ഷണത്തിനു തയാറായി. ബംഗളുരു ട്രാഫിക് പൊലീസിന്റെ അനുമതി ലഭിച്ചാലുടന്‍ റോഡില്‍ പരീക്ഷണം നടത്തും. അഞ്ചുവര്‍ഷത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ കാര്‍ നിരത്തിലേക്കിറങ്ങാന്‍ തയാറായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here