കേരളത്തില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയില്‍ ആരോഗ്യത്തിന് അതീവ ഹാനിയായ മായം; 15 ബ്രാന്‍ഡുകള്‍ക്കു നിരോധനം; 2012 മുതല്‍ മൂന്നു ബ്രാന്‍ഡ് പാലുകള്‍ക്കും നിരോധനമുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കൈരളിയോട്

തിരുവനന്തപുരം: ആരോഗ്യത്തിന് അതീവ ഗുരുതരമായ മായം കലര്‍ന്നെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പതിനഞ്ചു ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ക്കു നിരോധനം. 2012 മുതല്‍ മൂന്നു ബ്രാന്‍ഡ് പാലുകള്‍ക്കും സംസ്ഥാനത്ത് നിരോധനമുള്ളതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി വി അനുപമ കൈരളി ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു.

പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും വിഷാംശങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണയിലും മായം കണ്ടെത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കു നല്‍കിയ മറുപടിയിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇക്കാര്യം വിശദീകരിച്ചത്. നാലു ബ്രാന്‍ഡ് പാലുകള്‍ക്ക് 2012 ല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നെന്നും മൂന്നെണ്ണത്തിന് നിരോധനം ഇപ്പോഴും തുടരുന്നുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി വി അനുപമ കൈരളി ന്യൂസ് ഓണ്‍ലൈനിനോടു വിശദീകരിച്ചു.

മലപ്പുറം എടക്കര പത്തിരിപ്പാടത്ത് നിന്നുള്ള കേര പ്ലസ്, പാലക്കാട് നിന്നുള്ള ഗ്രീന്‍ കേരള, തിരുപ്പൂരില്‍ ഉല്‍പ്പാദിപ്പിക്കുന്ന കേര സൂപ്പര്‍, രാമനാു്കര പുതുക്കോട്ടെ കേരം ഡ്രോപ്സ്, മലപ്പുറത്തെ ബ്ലെയ്സ്, പത്തനതിട്ടയില്‍നിന്നു പുറത്തിറക്കുന്ന പുലരി, കൊച്ചിയിലെ കൊക്കോ സുധം, ഇരിങ്ങാലക്കുടയിലെ കല്ലട പ്രിയം, കേര നന്‍മ, തൃശൂരിലെ കൊപ്രാനാട്, കൊക്കനട്ട് നാട്, കോഴിക്കോട്ടെ കേരശ്രീ, വര്‍ക്കലയിലെ കേര നന്‍മ, രാമനാട്ടുകരയിലെ കേരം ഡ്രോപ്‌സ് എന്നിവയാണ് നിരോധിച്ച വെളിച്ചെണ്ണകള്‍. ഹെറിട്ടേജ് പത്മനാഭ, ജെഷ്മ മില്‍ക്ക്, മെയ്മ, ലയാമില്‍ക്ക് എന്നീ പാല്‍ ബ്രാന്‍ഡുകള്‍ക്കും 2012ല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഹെറിട്ടേജ് പത്മനാഭ ഒഴികെയുള്ള പാലുകള്‍ക്ക് നിരോധനം നിലനില്‍ക്കുന്നുണ്ടെന്നും അനുപമ പറഞ്ഞു. നിരോധനമുള്ള ബ്രാന്‍ഡുകള്‍ വില്‍പന നടത്തുന്നത് അതീവ ഗുരുതരമായ കുറ്റമാണെന്നും നടപടിയെടുക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News