കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശ്രമം വിജയത്തിലേക്ക്; മനുഷ്യ നിര്‍മിത സൂര്യന്‍ അഞ്ചു കോടി ഡിഗ്രി താപനില പ്രസരിപ്പിച്ച് വിജയത്തിന്റെ പടിക്കല്‍ - Kairalinewsonline.com
DontMiss

കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശ്രമം വിജയത്തിലേക്ക്; മനുഷ്യ നിര്‍മിത സൂര്യന്‍ അഞ്ചു കോടി ഡിഗ്രി താപനില പ്രസരിപ്പിച്ച് വിജയത്തിന്റെ പടിക്കല്‍

artificial-sun

ബീജിംഗ്: കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്. തെര്‍മോ ന്യൂക്ലിയാര്‍ ഫ്യൂഷനിലൂടെ സൂര്യനില്‍നിന്നുള്ള ഊര്‍ജപ്രവാഹം കൃത്രിമമായി നിര്‍മിച്ചെടുക്കാനാണു ശാസ്ത്രജ്ഞരുടെ ശ്രമം. ബീജിംഗ് ആസ്ഥാനമായുള്ള ശാസ്ത്രജ്ഞരാണ് പരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

ചൈനീസ് അക്കാദമി ഓഫ് സയന്‍സിനു കീഴിലുള്ള ഹെഫേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞരാണ് ദ എക്‌സിപിരിമെന്റല്‍ അഡ്വാന്‍സ്ഡ് സൂപ്പര്‍ കണ്ടക്ടിംഗ് ടോകാമാക് എന്ന കൃത്രിമ സൗര പരീക്ഷണം നടത്തുന്നത്. സൂര്യനില്‍നിന്നെന്നപോലെ ശുദ്ധമായ ഊര്‍ജം പ്രദാനം ചെയ്യാന്‍ മനുഷ്യനിര്‍മിത സൂര്യനു കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ചൈന അക്കാദമി ഓഫ് എന്‍ജിനീയറിംഗ് ഫിസിക്‌സിലെ ഷു ജിയാന്നന്‍ പറഞ്ഞു. ഹൈഡ്രജന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പുകളായ ഡ്യൂട്ടീരിയത്തില്‍നിന്നും ട്രിഷിയത്തില്‍നിന്നുമാണ് സൂര്യന്റെ പ്രകാശവും ചൂടും ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published.

To Top