‘സാധാരണക്കാരനെ തല്ലാന്‍ പൊലീസിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ? നീട്ടിയ മുടിയോ, ദുഷിച്ച വ്യവസ്ഥിതിക്കെതിരെയുള്ള പാട്ടോ?’; മാര്‍ട്ടിന്‍ ഊരാളിയെ മര്‍ദ്ദിച്ച പൊലീസിനോട് ബിജി ബാല്‍

തിരുവനന്തപുരം: കലാകാരന്‍ മാര്‍ട്ടിന്‍ ചാലിശേരിയെ മര്‍ദ്ദിച്ച പൊലീസ് നടപടിക്കെതിരെ സംഗീത സംവിധായകന്‍ ബിജി ബാല്‍ രംഗത്ത്. സാധാരണക്കാരനെ തല്ലാന്‍ പൊലീസിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും മര്‍ദ്ദിച്ചതിന് കൃത്യമായ വിശദീകരണം ഉത്തരവാദിത്തപ്പെട്ടവര്‍ നല്‍കണമെന്നും ബിജി ബാല്‍ ആവശ്യപ്പെട്ടു.

സാധാരണക്കാരനെ തല്ലാൻ പോലീസിന് മാനദൺഡങ്ങൾ എന്തൊക്കെയാണ് ?നീട്ടിയ മുടിയോ, അതോ ദുഷിച്ച വ്യവസ്ഥിതിക്കെതിരെയുള്ള പാട്ടോ ?മാ…

Posted by Bijibal Maniyil on Friday, March 18, 2016

വ്യാഴാഴ്ച രാത്രിയാണ് തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും വരുന്ന വഴി മാര്‍ട്ടിനെ അയ്യന്തോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും സ്റ്റേഷനില്‍ കൊണ്ടു പോയി മര്‍ദ്ദിക്കുകയും ചെയ്തത്. ഊരാളി ബാന്‍ഡിന്റെ സ്ഥാപകനായ മാര്‍ട്ടിന്‍ ജനകീയ സമരയിടങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്. മുടിയും താടിയും നീട്ടി വളര്‍ത്തിയ തന്റെ രൂപത്തെയും ഭാവത്തെയും കളിയാക്കിയും കഞ്ചാവ് കടത്തുപോലുള്ള കുറ്റങ്ങള്‍ തനിക്കെതിരെ ആരോപിക്കുകയും ചെയ്തുകൊണ്ടാണ് പൊലീസ് ചോദ്യം ചെയ്തതെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. സംഭവത്തിലിടപ്പെട്ട മനുഷ്യസംഗമം പ്രവര്‍ത്തകരായ ലാസര്‍ ഷൈന്‍, അജിലാല്‍ എന്നിവര്‍ക്ക് നേരെയും പൊലീസ് മര്‍ദ്ദനമുണ്ടായതായി പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News