ഡോക്ടര്‍മാരുടെ കുറിപ്പടി കിട്ടുമ്പോള്‍ സൂക്ഷിച്ചോളൂ; 80 ശതമാനം ഡോക്ടര്‍മാരും എഴുതുന്നത് നിരോധിത മരുന്നുകള്‍ എന്ന് സര്‍വേ

ദില്ലി: നിങ്ങള്‍ അടുത്ത തവണ ആശുപത്രിയില്‍ പോകുമ്പോള്‍ ശ്രദ്ധിച്ചോളൂ. ഡോക്ടര്‍ ഒരുപക്ഷേ കുറിച്ചുതരുന്നത് പഴയ മരുന്നാവാം. 80 ശതമാനത്തിലധികം ഡോക്ടര്‍മാരും സ്ഥിരമായി കുറിക്കുന്നത് നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളാണ് എന്ന് സര്‍വേ ഫലം പറയുന്നു. 344 മരുന്നുകളാണ് നിരോധിക്കപ്പെട്ടവയില്‍ ഉള്ളത്. രാജ്യത്തെ 4,892 ഡോക്ടര്‍മാരിലാണ് സര്‍വേ നടത്തിയത്. പങ്കെടുത്തവരില്‍ 40 ശതമാനം പേര്‍ സര്‍ക്കാരിന്റെ മരുന്ന് നിരോധനത്തെ അംഗീകരിക്കുന്നില്ല. സര്‍ക്കാരിന്റെ ന്യായവാദങ്ങളെ ഇവര്‍ തള്ളുന്നു.

മരുന്ന് നിരോധനം യശസ്സിനെ പ്രതികൂലമായി ബാധിക്കുന്നതാണ് എന്ന് 25 ശതമാനം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയിലുള്ള മാനദണ്ഡങ്ങള്‍ കൂടി മരുന്ന് നിരോധനത്തിന് പരിഗണിക്കാമെന്ന് മൂന്നിലൊന്നുപേര്‍ അഭിപ്രായപ്പെടുന്നു. ചില മരുന്നുകള്‍ നിരോധിത പട്ടികയില്‍നിന്ന് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് 75 ശതമാനം ഡോക്ടര്‍മാര്‍ നിലപാട് എടുക്കുന്നു. കൊഡൈന്‍, നിംസുലൈഡ് സംയുക്തം നിരോധനത്തില്‍നിന്ന് ഒഴിവാക്കാമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ദേശീയ ദിനപത്രമായ ദ ഹിന്ദുവാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here