പാര്‍ട്ടിക്കിടെ അതിഥികളെ രസിപ്പിക്കാന്‍ സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് അര്‍ദ്ധനഗ്നനൃത്തം; മൈക്രോസോഫ്റ്റ് മാപ്പു പറഞ്ഞു

ലണ്ടന്‍: പാര്‍ട്ടിക്കിടെ പുരുഷ അതിഥികളെ രസിപ്പിക്കാന്‍ സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ച് അര്‍ദ്ധനഗ്നനൃത്തം സംഘടിപ്പിച്ച സംഭവത്തില്‍ മൈക്രോസോഫ്റ്റ് ഖേദം പ്രകടിപ്പിച്ചു. സോഷ്യല്‍മീഡിയയില്‍ നിന്നും അതിഥികളില്‍ നിന്നും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് മാപ്പ് പറയാന്‍ മൈക്രോസോഫ്റ്റ് നിര്‍ബന്ധിതരായത്.

കമ്പനിയുടെ ഗെയിമിംഗ് വിഭാഗമായ എക്‌സ്‌ബോക്‌സ് വീഡിയോ ഗെയിം ഡെവലപ്പേഴ്‌സിനായി സംഘടിപ്പിച്ച പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളാണ് അല്‍പ വസ്ത്രധാരിണികളായി നൃത്തം ചെയ്പ്പിച്ചത്.

സംഭവം പലരെയും നിരാശപ്പെടുത്തിയെന്ന് തങ്ങള്‍ മനസിലാക്കിയെന്നും ഭാവിയില്‍ ഇത്തരമൊരു തെറ്റ് ആവര്‍ത്തിക്കില്ലെന്നും എക്‌സ്‌ബോക്‌സ് വിഭാഗം മേധാവി ഫില്‍ സ്‌പെന്‍സര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇത്തരം പരിപാടികള്‍ ശ്രദ്ധയോടെ സംഘടിപ്പിക്കണമെന്നും അല്ലെങ്കില്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ സ്‌പെന്‍സര്‍ പറഞ്ഞു.

പരിപാടിക്കെതിരെ ഐടി മേഖലയിലെ വനിതാ ജീവനക്കാരും പ്രതിഷേധം രേഖപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News