കാശ്മീരില്‍ മലയാളി കുടുംബം മണ്ണിടിച്ചിലില്‍ പെട്ടു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; കാണാതായത് കണ്ണൂര്‍ ചെമ്പേരി സ്വദേശികളെ

ശ്രീനഗര്‍: കാശ്മീരില്‍ ഉല്ലാസയാത്ര പോയ മലയാളി കുടുംബത്തെ മണ്ണിടിച്ചിലില്‍ കാണാതായി. കണ്ണൂര്‍ ചെമ്പേരിയില്‍നിന്നു കശ്മീരിലേക്കു പോയ കുടുംബത്തെയാണ് കാണാതായത്. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും ആരെയും പുറത്തെടുക്കാനായിട്ടില്ല.

31 പേരാണ് സംഘത്തിലുള്ളത്. ശ്രീനഗറില്‍നിന്ന് എഴുപതു കിലോമീറ്റര്‍ അകലെ ബനിഹാളിലാണ് അപകടമുണ്ടായത്. കനത്ത മഞ്ഞുണ്ടായിരുന്നതിനാല്‍ മണ്ണിടിച്ചില്‍ അറിയാതെ പോവുകയായിരുന്നെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News