ആലപ്പുഴ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുന്നതു ശുചീകരണപ്രവൃത്തികളോടെ; അഹ്വാനവുമായി തോമസ് ഐസക്ക്

ആലപ്പുഴ: ആലപ്പഴ നിയോജകമണ്ഡലത്തിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതു മണ്ഡലത്തിലെ പതിനേഴു കേന്ദ്രങ്ങള്‍ ശുചീകരിച്ചുകൊണ്ട്. ഡോ. ടി എം തോമസ് ഐസക്ക് എംഎല്‍എയാണ് ശുചീകരണ യജ്ഞത്തിന് ആഹ്വാനം നല്‍കിയത്. ഈ മാസം 26ന് രാവിലെ എട്ടുമുതല്‍ വെയില്‍ ഏറുന്നതുവരെയായിരിക്കും ശുചീകരണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ആലപ്പുഴയിലെ പ്രധാന വികസന നേട്ടം ആലപ്പുഴ പട്ടണത്തെ വൃത്തിയാക്കാനായി എന്നതാണെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ പറഞ്ഞു.

ആലപ്പുഴ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചരണം പതിനേഴു കേന്ദ്രങ്ങളില്‍ ബഹുജനങ്ങളെ അണിനിരത്തി ശുചീകരണം നടത്തി …

Posted by Dr.T.M Thomas Isaac on Tuesday, March 22, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here