സച്ചിൻ ടെണ്ടുൽക്കർ സ്മാർട് ഡിവൈസ് സ്റ്റാർട്ട്അപ്പായ സ്മാർട്രോണിൽ നിക്ഷേപം നടത്തും; കമ്പനിയുടെ ബ്രാൻഡ് അംബാസഡറും സച്ചിൻ തന്നെ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ സ്റ്റാർട്ട്അപ്പ് കമ്പനിയിൽ നിക്ഷേപം നടത്തുന്നു. സ്മാർട് ഡിവൈസുകളുടെയും ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് ഉൽപ്പന്നങ്ങളുടെയും കമ്പനിയായ സ്മാർട്രോൺ എന്ന സ്റ്റാർട്ട് അപ്പിലാണ് സച്ചിൻ നിക്ഷേപം നടത്തുന്നത്. വരുന്ന സാമ്പത്തിക വർഷത്തിലാണ് സച്ചിൻ നിക്ഷേപം നടത്താനൊരുങ്ങുന്നത്. കമ്പനിയുടെ പ്രൊമോഷനായി കമ്പനിയുടെ ബ്രാൻഡ് അംബാസഡറായും സച്ചിൻ പ്രവർത്തിക്കുമെന്ന് കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു.

സാങ്കേതിക വിദ്യയുടെ വളർച്ചയിൽ താൻ എപ്പോഴും ആകൃഷ്ടനായിട്ടുണ്ടെന്ന് സച്ചിൻ അറിയിച്ചു. സ്മാർട്രോണിന്റെ സ്ഥാപിത ലക്ഷ്യവും രാജ്യത്തിന്റെ സാങ്കേതിക വളർച്ചയിൽ പങ്കുവഹിക്കാനുള്ള ലക്ഷ്യവും പ്രചോദനാത്മകമാണെന്നും സച്ചിൻ പറഞ്ഞു. ഇന്ത്യയിൽ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത ബ്രാൻഡുകളെ നമ്മൾ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel