ഇനിമുതൽ വസ്ത്രം അലക്കിനെ കുറിച്ച് വേവലാതി വേണ്ട; സൂര്യപ്രകാശത്തിൽ സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങൾ വരുന്നു; കണ്ടുപിടുത്തത്തിനു പിന്നിൽ ഇന്ത്യക്കാർ അടങ്ങുന്ന ശാസ്ത്രജ്ഞ സംഘം - Kairalinewsonline.com
DontMiss

ഇനിമുതൽ വസ്ത്രം അലക്കിനെ കുറിച്ച് വേവലാതി വേണ്ട; സൂര്യപ്രകാശത്തിൽ സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങൾ വരുന്നു; കണ്ടുപിടുത്തത്തിനു പിന്നിൽ ഇന്ത്യക്കാർ അടങ്ങുന്ന ശാസ്ത്രജ്ഞ സംഘം

സൂര്യപ്രകാശത്തിന്റെ ഒരംശം മതി, വസ്ത്രങ്ങൾ വൃത്തിയാകാൻ

മെൽബൺ: അലക്കാണ് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നം. പ്രത്യേകിച്ച് നാടും വീടും വിട്ട് ഒറ്റയ്ക്ക് താമസിക്കുന്നവരുടെ പ്രധാന പ്രശ്‌നം അലക്കു തന്നെ. എന്നാൽ, ഇനി വേവലാതി വേണ്ട. സൂര്യപ്രകാശത്തിന്റെ ഒരംശം മതി, വസ്ത്രങ്ങൾ വൃത്തിയാകാൻ. അതെ സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങൾ വികസിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ. അതും മിനുട്ടുകൾക്കുള്ളിൽ. ഇന്ത്യക്കാർ അടങ്ങുന്ന ശാസ്ത്രജ്ഞ സംഘമാണ് കണ്ടുപിടുത്തത്തിനു പിന്നിൽ. ചെലവു കുറഞ്ഞ നാനോസ്ട്രക്ചറുകൾ തുണിത്തരത്തിനുള്ളിൽ ഘടിപ്പിക്കുന്നതാണ് രീതി. ഇത് വ്‌സ്ത്രം സൂര്യപ്രകാശത്തിൽ കാണിക്കുന്നതോടെ സ്വയം വൃത്തിയാകുന്നു.

ഓസ്‌ട്രേലിയയിലെ ആർഎംഐടി സർവകലാശാലയിലെ ഗവേഷകരാണ് കണ്ടുപിടുത്തം നടത്തിയത്. വസ്ത്രങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള നാനോ ടെക്‌നോളജി വസ്ത്രങ്ങൾക്ക് സ്വയം വൃത്തിയാകാൻ വസ്ത്രങ്ങൾക്ക് കഴിവു നൽകുന്നു. വളരെ എളുപ്പത്തിൽ ഉണങ്ങുകയും ചെയ്യും. ഒരൽപം സൂര്യപ്രകാശം മാത്രം കാണിച്ചാൽ മതി. ഇതിന്റെ ഗുണം എന്താണെന്നു വച്ചാൽ, പ്രകാശത്തെ വലിച്ചെടുക്കാൻ സാധിക്കുന്ന ഒരു 3ഡി സാങ്കേതികവിദ്യ വസ്ത്രത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇത് അഴുക്കിനെ കളയുന്ന പ്രവർത്തിയെ വേഗത്തിലാക്കുന്നതായി ആർഎംഐടി സർവകലാശാലയിലെ രാജേഷ് രാമനാഥൻ പറഞ്ഞു.

എന്നു കരുതി വാഷിംഗ് മെഷീനുകൾ വലിച്ചെറിയാൻ വരട്ടെ. അതിനു കുറച്ചുകീടി പണിയുണ്ട്. പക്ഷേ, കണ്ടുപിടുത്തത്തിന്റെ ഈ ആദ്യപടി തീർച്ചയായും ഭാവിയിലെ വികസനങ്ങൾക്ക് അടിത്തറയാകുമെന്ന് ശാസ്ത്രജ്ഞർ ഉറപ്പു നൽകുന്നു. കോപ്പറും സിൽവറും അടിസ്ഥാനമാക്കിയാണ് നാനോ ടെക്‌നോളജി വസ്ത്രത്തിൽ വികസിപ്പിച്ചിട്ടുള്ളത്. ഈ കോപ്പർ-സിൽവർ സംയുക്തമാണ് പ്രകാശം വലിച്ചെടുക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ ദിപേഷ് കുമാർ, വിപുൽ ബൻസാൽ എന്നിവരാണ് ഈ സംയുക്തത്തിനു പിന്നിൽ.

ഈ നാനോടെക്‌നോളജി സൂര്യപ്രകാശത്തിൽ കാണിക്കുമ്പോൾ ചൂടുള്ള ഇലക്ട്രോണുകൾ രൂപീകരിക്കപ്പെടുന്നു. ഈ ഇലക്ട്രോണുകൾ ഒരു പ്രത്യേകതരം ഊർജം പുറന്തള്ളുകയും ഈ ഊർജം അഴുക്കുകളെ പുറന്തള്ളാൻ നാനോസ്ട്രക്ചറുകളെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ശാസ്ത്രജ്ഞ സംഘത്തിനു മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി ഈ നാനോസ്ട്രക്ചറുകൾ വ്യാവസായികാടിസ്ഥാനതതിൽ ഉണ്ടാക്കുക എന്നതു മാത്രമായിരുന്നു. കേവലം ആറു മിനുട്ടിനുള്ളിൽ വസ്ത്രം അലക്കി ഉണക്കി കയ്യിൽ കിട്ടും.

Leave a Reply

Your email address will not be published.

To Top