പ്ലസ്ടു കഴിഞ്ഞ് എൻട്രൻസ് കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട; വിദേശത്തേക്കു പറക്കാം; ആർക്കും താങ്ങാവുന്ന ചെലവിൽ പഠിക്കാം

മാർച്ച്- ഏപ്രിൽ മാസങ്ങൾ വിദ്യാർഥികളെ സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ രണ്ടുമാസങ്ങളാണ്. എന്തുകൊണ്ടെന്നാൽ ഈ രണ്ടുമാസങ്ങളും വാർഷിക പരീക്ഷകളുടെയും പ്രവേശനപ്പരീക്ഷകളുടെയും സമയമാണ്. പ്രത്യേകിച്ചും പ്ലസ് ടു വിദ്യാർഥികൾക്ക്. അവർക്കു ഭാവി തിരുമാനിക്കുന്നതിനുള്ള സമയംകൂടിയാണ്.

പ്ലസ് ടു സയൻസ് കഴിയുന്ന കുട്ടികൾ പതിവായി തിരഞ്ഞെടുക്കുന്ന രണ്ടു കോഴ്‌സുകളാണ് മെഡിസിനും എൻജിനീയറിംഗും. എൻട്രൻസിൽ പ്രതീക്ഷ വച്ച് മറ്റു കോഴ്‌സുകൾക്ക് ഒന്നുംതന്നെ അപേക്ഷിക്കാതെ മൂന്നാം അലോട്ട്‌മെന്റ് വരെ കാത്തിരിക്കുന്ന കുട്ടികളുണ്ട്. അതിലും രക്ഷ ഇല്ലെന്നുകണ്ട് മറ്റു കോഴ്‌സുകൾ തേടി ചെല്ലുമ്പോഴേക്കും അവിടെയുംസീറ്റ് ഉണ്ടാകാറില്ല. അവസാനം പ്രവേശനപ്പരീക്ഷ ആവർത്തിക്കാനായി ഒരുവർഷം കോച്ചിംഗിന് എന്ന പേരിൽ സമയം കളയും. അടുത്ത വർഷവും എൻട്രൻസ് കിട്ടാതെ വരുമ്പോൾ ഏതെങ്കിലും ഒരു കോഴ്‌സിനു ചേരുക തന്നെ എന്ന നിലപാടിലേക്ക് കുട്ടികൾ എത്തിച്ചേരും. ഇതാണ് പൊതുവിൽ കണ്ടുവരുന്നത്.

തട്ടിപ്പിൽ പോയി ചാടല്ലേ

വിലപ്പെട്ട സമയവും പണവും നഷ്ടം എന്നതിലും അപ്പുറത്തേക്കു കൂടുതൽ ഗുണങ്ങളൊന്നും തന്നെ ഉണ്ടാകാറില്ല. പലപ്പോഴും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കു മുൻതൂക്കം നൽകി. തങ്ങളുടെ അഭിരുചികളും താൽപര്യങ്ങളും മറന്ന്. യാതൊരു ഉപയോഗവുമില്ലാത്ത കോഴ്‌സുകൾ തെരഞ്ഞെടുത്തു പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് മറ്റു കോഴ്‌സുകൾ തിരഞ്ഞെടുക്കുന്ന പ്രവണതയിപ്പോൾ കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നുണ്ട്.

പലപ്പോഴും കുട്ടികൾ പെട്ടുപോകുന്നത് യാതൊരു അഫിലിയേഷനും ഇല്ലാത്ത ഡിപ്ലോമ കോഴ്‌സുകളിലാണ്. ആധുനിക സജ്ജീകരണങ്ങളും ഭീമമായ വേതനത്തോടെയുള്ള തുടർജോലിയുടെ പൊള്ളയായ മോഹനവാഗ്ദാനങ്ങളും കുട്ടികളെ വീണ്ടുവിചാരങ്ങൾക്കു വിടാതെ ഇത്തരം കോഴ്‌സുകളിലേക്ക് ആകൃഷ്ടരാക്കുന്നു. ഏവിയേഷൻ, ഫാഷൻ ഡിസൈനിംഗ്, എയർ ക്രാഫ്റ്റിംഗ്, ലാബ് ടെക്‌നോളജി, മറ്റു പാരാ മെഡിക്കൽ കോഴ്സുകൾ തുടങ്ങി തട്ടിക്കൂട്ട് സംരംഭങ്ങൾ കൂണുകൾ പോലെ മുളച്ചു പൊന്തികഴിഞ്ഞ ഒരുസമയമാണിത്. ഇത്തരം സ്ഥാപനങ്ങളിൽനിന്നു അകന്ന് നിൽക്കാനുള്ള വിവേകം കുട്ടികളെ പോലെ തന്നെമാതാപിതാക്കൾക്കും കുറവാണ്. ആ അവസ്ഥയ്ക്ക് മാറ്റം വരാത്തിടത്തോളം ഇത്തരം സ്ഥാപനങ്ങളിൽ പെട്ട് കുട്ടികളുടെ ഭാവി നശിക്കുംഎന്നതിൽ തർക്കമില്ല.

ലക്ഷത്തിലധികം എൻട്രൻസ് നേടുന്ന എല്ലാ കുട്ടികൾക്കും സർക്കാർ കോളേജുകളിൽ സീറ്റ് നൽകുക എന്നത് പ്രാവർത്തികമല്ല. ഭീമമായ തുക നൽകി മാനേജ്‌മെന്റ് സീറ്റുകൾ വാങ്ങാനും സാധാരണക്കാർക്കു കഴിയാറില്ല. ഇവിടെയാണ് വിദേശ യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകൾക്ക് പ്രാധാന്യം ഏറുന്നത്. കോടികൾ ചെലവഴിച്ചു നമ്മുടെ രാജ്യത്തു പഠിക്കേണ്ടി വരുന്ന പല കോഴ്‌സുകളും വിദേശരാജ്യങ്ങളിൽ സാധാരണക്കാരന്റെ കൈയിൽ ഒതുങ്ങുന്ന ഫീസിൽ ഉന്നതനിലവാരത്തോടെ പഠിക്കാൻ കഴിയും എന്നതു പലർക്കുംഅറിയില്ല എന്നതാണ് യഥാർത്ഥ്യം. അജ്ഞതയും കേട്ടറിവുകളും കൊണ്ടുമാത്രം മാതാപിതാക്കൾ വിദേശപഠന സാധ്യതകളെ എതിർക്കുന്നു. ഇവിടെയാണു കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു കൗൺസിലിംഗ് അത്യാവശ്യമായി വരുന്നത്. കുട്ടികളുടെ താൽപര്യവും അഭിരുചിയും മനസ്സിലാക്കി കോഴ്‌സുകൾ തെരഞ്ഞെടുത്തു നൽകിയാൽ മാത്രമേ അവർക്ക് പഠനം അനായസമാവുകയുള്ളൂ.

വിദേശകോ‍ഴ്സുകൾ താങ്ങാവുന്ന ചെലവിൽ

ഇന്ത്യയിൽ ഒന്നാമതായി നാം കണക്കാക്കുന്ന പല യൂണിവേഴ്‌സിറ്റികളും ലോക നിലവാര പട്ടികയിൽ. വിദേശ യൂണിവേഴ്‌സിറ്റികളെക്കാൾ താഴ്ന്ന റാങ്കിംഗ് മാത്രം അവകാശപ്പെടാവുന്നവയാണ് എന്ന് പല അന്താരാഷ്ട്ര ഏജൻസികളും പഠനംനടത്തി തെളിയിച്ചിട്ടുണ്ട്. പഠന സൗകര്യങ്ങൾ, അധ്യാപകരുടെ മികവ്, അച്ചടക്കം, വിജയശതമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് യൂണിവേഴ്‌സിറ്റികളുടെ നിലവാരപ്പട്ടികകൾ തയ്യാറാക്കുന്നത്. തികഞ്ഞ ബോധത്തോടെയും ആഴത്തിലുള്ളഅറിവോടെയും ആവണം കുട്ടികളും മാതാപിതാക്കളും വിദ്യാർഥികളും കോഴ്‌സുകളും കോളജുകളും തിരഞ്ഞെടുക്കേണ്ടത്. വിദ്യാഭ്യാസം എന്നത് ഇന്നത്തേക്ക് മാത്രമുള്ളതല്ല. എന്നേക്കും ഉള്ളതാണ് എന്ന ബോധം ഉണ്ടാകണം പഠിക്കുന്നവർക്കും. പഠിപ്പിക്കുന്നവർക്കും. ഒപ്പം പഠിക്കാൻ അയക്കുന്നവർക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here