തെലുങ്ക് പ്രേമത്തില്‍ സെലിന്റെ ചെറുപ്പത്തിലെത്താന്‍ ബേബി അനിഖ; മലരായി ശ്രുതി ഹാസന്‍

മലയാളത്തില്‍ പോയവര്‍ഷം സൂപ്പര്‍ഹിറ്റായ പ്രേമത്തിന്റെ തെലുങ്ക് റീമേക്കില്‍ സെലിന്റെ ചെറുപ്പകാലം അഭിനയിക്കുന്നത് ബേബി അനിഖ. സത്യ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ബേബി അനിഖ സിനിമയിലെത്തുന്നത്. മലയാളത്തിലും തമിഴിലുമായി ചില ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴില്‍ മിരുതനാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മേരിയുടെ വേഷം അവതരിപ്പിച്ച അനുപമ പരമേശ്വരന്‍ തന്നെയാണ് തെലുങ്കിലും സമാനവേഷം അഭിനയിക്കുന്നത്. മഡോണ സെബാസ്റ്റ്യന്‍ തെലുങ്കിലും സെലിന്‍ ആയി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ശ്രുതി ഹാസനാണ് മലര്‍ ആയി അഭിനയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News