സുന്ദരിക്കൊപ്പം ടാംഗോ നൃത്തമാടി ബരാക് ഒബാമ; അര്‍ജന്റീന സന്ദര്‍ശനത്തിന് ഇടയിലെ അപൂര്‍വനിമിഷം; വീഡിയോ കാണാം

അര്‍ജന്റീനയിലെ സന്ദര്‍ശനം ശരിക്കും ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ബ്യൂണസ് അയേഴ്‌സില്‍ അര്‍ജന്റീയന്‍ പ്രസിഡന്റ് മൗറിസിയോ മക്രി ഒരുക്കിയ വിരുന്നിലാണ് ഒബാമ സുന്ദരിക്കൊപ്പം ടാംഗോ നൃത്തം ചെയ്തത്. ഭാര്യ മിഷേല്‍ ഒബാമയുടെ സാന്നിധ്യത്തിലായിരുന്നു ഒബാമയുടെ നൃത്തം. സുന്ദരിക്കൊപ്പം നേരത്തെയുണ്ടായിരുന്ന യുവാവിനൊപ്പമായിരുന്നു മിഷേല്‍ ഒബാമ നൃത്തം ചെയതത്.

നൃത്തപ്രകടനത്തിന് ശേഷം നര്‍ത്തകര്‍ ഒബാമയെ പങ്കുചേരാന്‍ ക്ഷണിച്ചു. ആദ്യം മടിച്ച ഒബാമ സുന്ദരിക്കൊപ്പം ചേര്‍ന്ന് ചുവടുകള്‍ വച്ചു. നര്‍ത്തകരെ അഭിനന്ദിക്കാനും ഒബാമയും മിഷേലും മറന്നില്ല. ഒബാമയുടെ നൃത്തത്തെ കരഘോഷത്തോടെയാണ് കൂടിയിരുന്നവര്‍ സ്വീകരിച്ചത്.

ഒബാമയുടെ ടാംഗോ നൃത്തത്തില്‍ പലരീതിയിലാണ് ചര്‍ച്ച ഉയരുന്നത്. അര്‍ജന്റീന ഒരുക്കിയ നൃത്തനയതന്ത്രത്തില്‍ ഒബാമ വീണുവെന്നാണ് ഒരുപക്ഷം. എന്നാല്‍ മറ്റുപല കഴിവുകള്‍ക്കൊപ്പം നൃത്തത്തിലും കഴിവുണ്ടെന്ന് ഒബാമ തെളിയിച്ചുവെന്ന് ഒബാമ സ്‌നേഹികള്‍ പറയുന്നു.

1880കളില്‍ അര്‍ജന്റീന – ഉറുഗ്വായ് അതിര്‍ത്തിയില്‍ ആരംഭിച്ച നൃത്തരൂപമാണ് ടാംഗോ. പങ്കാളിക്കൊപ്പമാണ് ടാംഗോ നൃത്തം ചെയ്യുന്നത്. ഈ നൃത്തരൂപം പിന്നീട് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. പല രൂപത്തിലാണ് ടാംഗോ നൃത്തരൂപം ഇപ്പോള്‍ പ്രചരിക്കുന്നത്.

സുന്ദരിക്കൊപ്പം ബരാക് ഒബാമ നൃത്തം ചെയ്യുന്ന വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News