ഹൈദരാബാദ് സര്‍വകലാശാല: പ്രശ്‌നം ആളിക്കത്തിക്കുന്ന സംഘപരിവാറിന്റെ തനിനിറം തുറന്നുകാട്ടണം; തടങ്കലിലാക്കിയ വിദ്യാര്‍ത്ഥികളെ മോചിപ്പിക്കണമെന്നും പിണറായി

തിരുവനന്തപുരം: ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവുവിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഭരണകൂടം അതിഭീരമായി വേട്ടയാടുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പൊലീസ് സര്‍വ്വകലാശാലയെ ജയിലറയാക്കി മാറ്റി. അന്യായമായി തടങ്കലിലാക്കിയ വിദ്യാര്‍ഥികളെ ഉടന്‍ മോചിപ്പിക്കണം. രോഹിത് വെമുലയുടെ മരണത്തിനുത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ എത്തിക്കണം. വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്ന തെലങ്കാന സര്‍ക്കാരിന്റെയും പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടുകയും ആളിക്കത്തിക്കുകയും ചെയ്യുന്ന സംഘ പരിവാറിന്റെയും തനിനിറം തുറന്നു കാട്ടണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

രോഹിത് വെമുലയുടെ മരണത്തിനുത്തരവാദിയായ വൈസ് ചാൻസിലർ അപ്പാറാവുവിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ ഹൈദരാബാദ് സർവ്വകലാശാലയ…

Posted by Pinarayi Vijayan on Thursday, 24 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here