ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലെ അവസാന ഓവറിലെ സമ്മർദം താങ്ങാനായില്ല; ഇന്ത്യൻ ആരാധകൻ ഹൃദയം പൊട്ടി മരിച്ചു

ലഖ്‌നൗ: ഇന്ത്യ-ബംഗ്ലാദേശ് ത്രില്ലർ മത്സരത്തിന്റെ അവസാന ഓവർ കണ്ടുകൊണ്ടിരിക്കെ സമ്മർദം താങ്ങാനാകാതെ ഇന്ത്യൻ ആരാധകൻ ഹൃദയം പൊട്ടി മരിച്ചു. ഉത്തർപ്രദേശിലെ ഗോരക്പൂർ ജില്ലയിലെ ബിസ്‌തോളി ഗ്രാമത്തിൽ നിന്നുള്ള ഓം പുരി ശുക്ലയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന്റെ അവസാന ഓവർ ടെലിവിഷനിൽ കാണുകയായിരുന്നു ഓം പുരി ശുക്ല.

അവസാന ഓവറിലെ രണ്ടും മൂന്നും പന്തുകളിൽ മുഷ്ഫിഖുർ റഹീം രണ്ടു ബൗണ്ടറി അടിച്ചപ്പോഴാണ് നെഞ്ചുവേദനയാകുന്നു എന്നു ഓം പുരി ശുക്ല പറഞ്ഞത്. വൈകാതെ മരണപ്പെടുകയുമായിരുന്നു. ഏതാനും കാലം ദില്ലിയിൽ ഒരു പലചരക്ക് കട നടത്തുന്നുണ്ടായിരുന്നു ഇയാൾ. മൂന്നു മക്കളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News